'ഇം​ഗ്ലണ്ട് താരങ്ങൾക്ക് ഫോറും സിക്സും അടിക്കാൻ അറിയാം, സിം​ഗിളെടുക്കാൻ അറിയല്ല'; ഹർഭജൻ സിം​ഗ്

മുമ്പൊരിക്കലും ജോസ് ബട്ലർ ഇത്ര മോശമായി കണ്ടിട്ടില്ലെന്ന് ഹർഭജൻ പറയുന്നു
'ഇം​ഗ്ലണ്ട് താരങ്ങൾക്ക് ഫോറും സിക്സും അടിക്കാൻ അറിയാം, സിം​ഗിളെടുക്കാൻ അറിയല്ല'; ഹർഭജൻ സിം​ഗ്

ഡൽഹി: ഏകദിന ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇം​ഗ്ലണ്ട് പുറത്താകൽ ഭീഷണി നേരിടുകയാണ്. അഞ്ച് മത്സരങ്ങൾ കളിച്ച ഇം​ഗ്ലണ്ട് നാലിലും തോറ്റു. ലോകകപ്പിൽ പിടിച്ചുനിൽക്കാൻ ഇം​ഗ്ലണ്ടിന് ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിക്കണം. ലോകകപ്പിൽ ഇതുവരെ തോൽവി നേരിടാത്ത ഇന്ത്യയാണ് അടുത്ത മത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ. എന്നാൽ ഇന്ത്യയെ തോൽപ്പിക്കാൻ ഇം​ഗ്ലണ്ട് കരുത്തരല്ലെന്നാണ് ഇന്ത്യൻ മുൻ സ്പിന്നർ ഹർഭജൻ സിം​ഗ് പറയുന്നത്.

മുമ്പൊരിക്കലും ജോസ് ബട്ലർ ഇത്ര മോശമായി കണ്ടിട്ടില്ലെന്ന് ഹർഭജൻ പറയുന്നു. വിരമിച്ച സ്റ്റോക്സ് തിരിച്ചുവന്നിട്ടും കാര്യമായ പ്രകടനം നടത്തിയില്ല. ഇം​ഗ്ലണ്ട് താരങ്ങൾ ഫോറും സിക്സും നേടുന്നുണ്ട്. പക്ഷേ സിം​ഗിളുകൾ എടുക്കുവാൻ മറന്നുപോകുന്നു. ലോകചാമ്പ്യന്മാർക്കൊത്ത പ്രകടനം ഇം​ഗ്ലണ്ട് കാഴ്ചവെയ്ക്കുന്നില്ലെന്നും ഇന്ത്യൻ സ്പിൻ ഇതിഹാസം വ്യക്തമാക്കി.

ലോകകപ്പിൽ അഞ്ച് മത്സരങ്ങൾ കളിച്ച ഇം​ഗ്ലണ്ട് മൂന്നെണ്ണത്തിൽ ഓൾ ഔട്ടായി. അതിൽ രണ്ടെണ്ണത്തിൽ 200ൽ താഴെയാണ് ഇം​ഗ്ലണ്ട് ടീമിലെ എല്ലാവരും പുറത്തായത്. ഉദ്​ഘാടന മത്സരത്തിൽ ന്യുസീലൻഡിനോട് തോറ്റു തുടങ്ങിയ ഇം​ഗ്ലണ്ട് രണ്ടാം മത്സരത്തിൽ ബം​ഗ്ലാദേശിനോട് മാത്രമാണ് വിജയിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com