വാർണർ ഫ്ലവർ അല്ലെടാ ഫയർ ആടാ... പുഷ്പയിലെ രം​ഗം അനുകരിച്ച് ഡേവിഡ് വാർണർ

121 റൺസെടുത്ത മാർഷ് മടങ്ങിയപ്പോഴും വാർണർ വെടിക്കെട്ട് തുടർന്നു.
വാർണർ ഫ്ലവർ അല്ലെടാ ഫയർ ആടാ... പുഷ്പയിലെ രം​ഗം അനുകരിച്ച് ഡേവിഡ് വാർണർ

ചിന്നസ്വാമി: ഡേവിഡ് വാർണർ 14 വർഷക്കാലമായി ഓസ്ട്രേലിയൻ ക്രിക്കറ്റിലെ നിർണായക സാന്നിധ്യമാണ്. സമീപകാലത്തെ മോശം പ്രകടനത്തെ തുടർന്ന് ലോകകപ്പിൽ ഇടം നേടുമോയെന്ന് സംശയിച്ചിരുന്നു. എങ്കിലും ഹെയ്ഡന്റെയും ​ഗിൽക്രിസ്റ്റിന്റെയും പിൻ​ഗാമിയെ ക്രിക്കറ്റ് ഓസ്ട്രേലിയ കൈവിട്ടില്ല. പാകിസ്താനെതിരെയുള്ള മത്സരത്തിൽ തന്നെ ടീമിൽ നിലനിർത്തിയ സെലക്ടർമാരുടെ തീരുമാനം വാർണർ ശരിവെച്ചു.

മിച്ചൽ മാർഷിനൊപ്പം ഒന്നാം വിക്കറ്റിൽ 259 റൺസിന്റെ കൂട്ടുകെട്ട് വാർണർ പടുത്തുയർത്തി. ഇത്ര ​ഗംഭീര തുടക്കം ഈ ലോകകപ്പിൽ മറ്റൊരു ടീമിനും ലഭിച്ചിട്ടില്ല. സെഞ്ചുറി പൂർത്തിയാക്കിയ ശേഷമുള്ള വാർണറിന്റെ ആഘോഷം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരം​ഗമാണ്. അല്ലു അർജുനെ അനുകരിച്ച് ഫ്ലവർ അല്ല ഫയറെന്ന് വാർണർ മറുപടി നൽകി. 121 റൺസെടുത്ത മിച്ചൽ മാർഷ് മടങ്ങിയപ്പോഴും വാർണർ വെടിക്കെട്ട് തുടർന്നു.

124 പന്തുകളിൽ 14 ഫോറും ഒമ്പത് സിക്സും സഹിതം ഓസ്ട്രേലിയൻ ഓപ്പണർ അടിച്ചെടുത്തത് 163 റൺസാണ്. വാർണർ മടങ്ങിയ ശേഷം ഓസീസ് ബാറ്റിങ് തകർച്ചയും നേരിട്ടു. 33.4 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 259 എന്ന നിലയിലായിരുന്നു ഓസ്ട്രേലിയ. എന്നാൽ 50 ഓവർ പൂർത്തിയാകുമ്പോൾ 9ന് 367ൽ ഓസ്ട്രേലിയൻ പോരാട്ടം അവസാനിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com