കടുത്ത ചൂടാണ്, ജ്യൂസ് കുടിച്ചോളൂ; പക്ഷേ ഐസിലും ഒരു ശ്രദ്ധ വേണം, കാരണമിതാണ്

അംഗീകൃതമല്ലാത്തതും വ്യാജവുമായ കുപ്പിവെള്ളം വിറ്റാൽ കർശനനടപടി സ്വീകരിക്കും.
കടുത്ത ചൂടാണ്, ജ്യൂസ് കുടിച്ചോളൂ; പക്ഷേ ഐസിലും ഒരു ശ്രദ്ധ വേണം, കാരണമിതാണ്

വേനൽ കാലമാണ്, ജ്യൂസ് കുടിക്കാന്‍ കടകളെ ആശ്രയിക്കുന്നവരാണ് നമ്മളില്‍ കൂടുതല്‍ പേരും. ജ്യൂസ് വിൽപ്പനയും വർദ്ധിക്കുന്ന കാലമാണ്. എന്നാൽ ജ്യൂസിൽ ഉപയോ​ഗിക്കുന്ന ഐസിനെ കൂറിച്ച് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ്. ശുദ്ധജലം ഉപയോ​ഗിച്ച് മാത്രമേ ഐസ് ഉണ്ടാക്കാൻ പാടുള്ളുവെന്ന് കടകള്‍ക്ക് നിർദേശം നൽകിയിട്ടുണ്ട്. ജ്യൂസ് കടകളും കുപ്പിവെള്ളം വിൽക്കുന്ന കടകളും കേന്ദ്രീകരിച്ച് പരിശോധന ആരംഭിച്ചതായും മന്ത്രി വീണ ജോർജ് അറിയിച്ചു. അംഗീകൃതമല്ലാത്തതും വ്യാജവുമായ കുപ്പിവെള്ളം വിറ്റാൽ കർശനനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കുപ്പിവെള്ളം ഉപയോ​ഗിക്കുന്നവർ ‍എന്തെല്ലാം ശ്രദ്ധിക്കണം?

1 കുപ്പിവെള്ളത്തിൽ ഐഎസ്ഐ മുദ്രയുണ്ടോ എന്ന് ഉറപ്പുവരുത്തണം

2 സീൽ പൊട്ടിച്ചിട്ടില്ല എന്നത് ഉറപ്പുവരുത്തണം

3 വലിയ കാനുകളിൽ വരുന്ന കുപ്പിവെള്ളമാണെങ്കിലും സീൽ ഉണ്ടോയെന്ന് ഉറപ്പ് വരുത്തണം

4 വേയിലേൽക്കുന്ന രീതിയിൽ ശീതളപാനീയങ്ങളോ കുപ്പിവെള്ളമോ സുക്ഷിക്കാനോ കൊണ്ടുപോകാനോ പാടില്ല. അവ വാങ്ങി ഉപയോ​ഗിക്കാതിരിക്കാനും ശ്രദ്ധിക്കണം

5 പ്ലാസ്റ്റിക് ബോട്ടിലിന്റെ സീല്‍ പൊട്ടിച്ചിട്ടില്ല എന്ന് ഉറപ്പു വരുത്തുക

Related Stories

No stories found.
logo
Reporter Live
www.reporterlive.com