മുതിർന്നവരിലെ പനി; ഈ ലക്ഷണങ്ങൾ കണ്ടാൽ സൂക്ഷിക്കണം

അണുബാധയാണ് പനി പിടിക്കാനുള്ള കാരണം എന്നറിയാമല്ലോ. എന്നാൽ മറ്റ് ചില രോ​ഗാവസ്ഥകളും ശരീരം പനിയിലൂടെ പ്രകടിപ്പിക്കാറുണ്ട്
മുതിർന്നവരിലെ പനി; ഈ ലക്ഷണങ്ങൾ കണ്ടാൽ സൂക്ഷിക്കണം

അണുബാധയ്‌ക്കെതിരെ പോരാടാനുള്ള ശരീരത്തിന്റെ ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ് പനി. അണുബാധയുണ്ടാക്കുന്ന അണുക്കൾക്കെതിരായ നമ്മുടെ ശരീരം പ്രതിരോധം തീ‍ർക്കുന്നു. ഉയർന്ന ശരീര താപനില രോഗപ്രതിരോധ സംവിധാനത്തെ കൂടുതൽ ശക്തമായി പ്രതികരിക്കാൻ സഹായിക്കുന്നതിലൂടെ ഈ സൂക്ഷ്മാണുക്കൾക്ക് അതിജീവിക്കാൻ പ്രയാസകരമാക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ പനിയെ ആരും അത്ര കാര്യമായി എടുക്കാറില്ല.

മുതിർന്നവരിൽ പനിയായി കണക്കാക്കുന്നത്

98.6° F (37°C) ആണ് മനുഷ്യന്റെ ശരാശരി ശരീര താപനില. എന്നാൽ സാധാരണ ശരീര താപനില ഓരോ വ്യക്തിക്കും വ്യത്യാസപ്പെട്ടിരിക്കുന്നു. പകൽ സമയത്തും ഭക്ഷണം കഴിച്ചതിനുശേഷവും വ്യായാമം ചെയ്തു കഴിയുമ്പോഴുമൊക്കെ ഇതിൽ മാറ്റം സംഭവിക്കുന്നുണ്ട്. പനി എന്ന് നമുക്ക് പറയാൻ കഴിയുക താപനില 100.4° F (38°C) എന്ന നിലയിലോ അതിനു മുകളിലോ കടക്കുമ്പോഴാണ്.

പേടിക്കണം ഈ ലക്ഷണങ്ങൾ കണ്ടാൽ

104°F (40°C) ഓ അതിൽ കൂടുതലോ ആണ് ശരീര താപനിലയെങ്കിൽ ഉടനെ തന്നെ ഡോക്ടറെ കാണണം. പനി കൂടി ബോധം നഷ്ടമാവുക, കഴുത്ത് അനക്കാൻ കഴിയാതെയാകുക, ശ്വസമെടുക്കാൻ ബുദ്ധിമുട്ടു തോന്നുക, ശരീരമാസകലം വേദനയുണ്ടാവുക, ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് തടിപ്പ്, വീക്കം ഉണ്ടാവുക, മൂത്രമൊഴിക്കുമ്പോഴുള്ള വേദന അല്ലെങ്കിൽ ദുർഗന്ധമുള്ള മൂത്രം, നിറവ്യത്യാസമോ ദുർഗന്ധമോ ഉള്ള വജൈനൽ ഡിസ്ചാർജ് എന്നിവ പനിയുള്ള സമയത്ത് കണ്ടാൽ അപകട സാധ്യത മനസിലാക്കി കൃത്യമായ ചികിത്സ എടുക്കേണ്ടതാണ്.

അണുബാധയാണ് പനി പിടിക്കാനുള്ള കാരണം എന്നറിയാമല്ലോ. എന്നാൽ മറ്റ് ചില രോ​ഗവസ്ഥകളും ശരീരം പനിയിലൂടെ പ്രകടിപ്പിക്കാറുണ്ട്.

*റൂമറ്റോയ്ഡ് ആർത്രൈറ്റിസ് പോലുള്ള രോഗങ്ങൾ, മരുന്നുകൾ അല്ലെങ്കിൽ വാക്സിനുകളുടെ റിയാക്ഷൻ, ചിലതരം ക്യാൻസറുകൾ എന്നീ രോ​ഗങ്ങളുടെ തുടക്കം കടുത്ത പനിയാണ്.

അനുബന്ധ ലക്ഷണങ്ങൾ

ഇനിപ്പറയുന്ന ലക്ഷണങ്ങളും പനിക്കൊപ്പം ഉണ്ടായേക്കാം;

വിയർക്കുക, കഠിനമായ തണുപ്പ് അനുഭവപ്പെടുക, തലവേദന, പേശി വേദന, ഭക്ഷണം കഴിക്കാൻ തോന്നാതിരിക്കുക, ചുണങ്ങ്, അസ്വസ്ഥത, ബലഹീനത അനുഭവപ്പെടുക. മയക്കം പിടിച്ച് ഏറെ നേരം ഉറങ്ങുക, പെട്ടന്ന ദേഷ്യം വരിക, ശരീരം വിറയ്ക്കുക എന്നീ ലക്ഷണങ്ങളും ഉയർന്ന പനിയുണ്ടെങ്കിൽ സംഭവിിക്കാവുന്നതാണ്.

വീട്ടിലെ ശുശ്രൂഷ

പനി അത്ര അപകടകാരി അല്ലെങ്കിലും കൃത്യമായി വേണ്ട ചികിത്സ നൽകിയില്ലെങ്കിൽ അപകടമായി മാറും. പനിയുടെ തുടക്കത്തിലാണ് നിങ്ങളെങ്കിൽ ഇക്കാര്യങ്ങൾ വീട്ടിൽ വെച്ചു തന്നെ ചെയ്തു നോക്കാം;

* നിങ്ങളുടെ ശരീരത്തിലെ താപനില സാധാരണമാക്കുന്നതിനും നിർജ്ജലീകരണം തടയുന്നതിനും ധാരാളം വെള്ളം കുടിക്കാം, ഫ്രഷ് ജ്യൂസും നല്ലതാണ്.

* പെട്ടന്നുള്ള ദഹനത്തിന് കട്ടി കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കാം.

* പനി പിടിച്ചാൽ ശരീരത്തിന് റെസ്റ്റ് കൊടുക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടു തന്നെ തിരക്കുകൾ ശരീരത്തിന് വേണ്ടി മാറ്റി വെയ്ക്കാം.

* ചെറു ചൂടുവെള്ളത്തിൽ കുളിക്കാം.ഒപ്പം നെറ്റിയിലും കൈത്തണ്ടയിലും നനഞ്ഞ തുണികൾ ഇടക്ക് വെച്ചുകൊടുക്കാം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com