കുവൈറ്റില്‍ ആഡംബരകാർ ഡീലർഷിപ്പ് ഉടമയ്ക്കും പങ്കാളിയ്ക്കും 12 വർഷം തടവും 34 ദശലക്ഷം പിഴയും

കുറ്റകൃത്യത്തിൽ ഉൾപ്പെട്ട സമ്പാദ്യം കണ്ടുകെട്ടാൻ ഉത്തരവിടുകയും ചെയ്തു
കുവൈറ്റില്‍ ആഡംബരകാർ ഡീലർഷിപ്പ് ഉടമയ്ക്കും പങ്കാളിയ്ക്കും 12 വർഷം തടവും 34 ദശലക്ഷം പിഴയും

കുവൈറ്റ് സിറ്റി: വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കേസുകളിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമയ്ക്കും പങ്കാളിയ്ക്കും 12 വർഷം തടവും 34 ദശലക്ഷം കുവൈറ്റ് ദിനാർ പിഴയും ശിക്ഷ. പ്രതികൾക്കെതിരായുള്ള കുറ്റങ്ങൾ ഭേദ​ഗതി ചെയ്യാൻ അപ്പീൽ കോടതി വിധിച്ചു. കള്ളപ്പണം വെളുപ്പിക്കലിന് 10 വർഷവും വഞ്ചനയക്ക് രണ്ട് വർഷം അധിക തടവും കോടതി ശരിവച്ചു. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട സമ്പാദ്യം കണ്ടുകെട്ടാൻ ഉത്തരവിടുകയും ചെയ്തു.

കേസിൽ പ്രതികൾക്കെതിരായുള്ള കുറ്റങ്ങൾ പുനഃപരിശോധിക്കണമെന്ന് അപ്പീലിനിടെ ഇരകളുടെ അഭിഭാഷകൻ അബ്ദുൽ മുഹ്സിൻ അൽഖത്താൻ കോടതിയിൽ ആവശ്യപ്പെട്ടു. പിഴ തുക വർധിപ്പിക്കണമെന്നായിരുന്നു അഭിഭാഷകൻ്റെ വാദം. ഇതോടെ കോടതി ശിക്ഷ വർധിപ്പിക്കുകയായിരുന്നു.

വിദേശത്ത് നിന്ന് ആഡംബര കാറുകള്‍ ഇറക്കുമതി ചെയ്യുന്നതിലൂടെ 400 ലധികം പൗരന്മാരെയും ഗള്‍ഫ് അറബികളേയും വഞ്ചിച്ചതില്‍ പ്രതികള്‍ കുറ്റക്കാരാണെന്നാണ് കണ്ടെത്തിയതിന് പിന്നാലെയാണ് ശിക്ഷ വര്‍ധിപ്പിച്ചുള്ള വിധി. നേരത്തെ പ്രതികൾക്ക് 10 വർഷം കഠിന തടവും 34 ദശലക്ഷം ദിനാർ പിഴയും സ്വത്തുക്കൾ കണ്ടുകെട്ടലുമാണ് ക്രിമിനൽ കോടതി ശിക്ഷയായി വിധിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com