പിന്നണി ഗായിക കെ എസ് രഹ്നക്ക് യുഎഇ ഗോൾഡൻ വിസ

ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്തുവെച്ച് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് കെ എസ് രഹ്ന യുഎഇയുടെ പത്ത് വർഷ ഗോൾഡൻ വിസ ആദരം ഏറ്റു വാങ്ങി
പിന്നണി ഗായിക കെ എസ് രഹ്നക്ക് യുഎഇ ഗോൾഡൻ വിസ

ദുബായ്: പ്രശസ്‌ത മാപ്പിളപ്പാട്ട് ഗവേഷകയും ജൂറിയും പിന്നണി ഗായികയുമായ കെ എസ് രഹ്നയ്ക്ക് യുഎഇയുടെ ഗോൾഡൻ വിസ ആദരം. മൂന്ന് പതിറ്റാണ്ടിലധികം സംഗീത രംഗത്ത് നൽകിയിട്ടുള്ള സംഭാവനകൾ മുൻനിർത്തിയാണ് ഗോൾഡൻ വിസ ആദരം നൽകിയത്. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്തുവെച്ച് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് കെ എസ് രഹ്ന യുഎഇയുടെ പത്ത് വർഷ ഗോൾഡൻ വിസ ആദരം ഏറ്റു വാങ്ങി. ദുബായിലെ ഇസിഎച്ച് ഡിജിറ്റൽ മുഖേനെയായിരുന്നു നേരത്തെ മലയാളം ഉൾപ്പെടെ ഇന്ത്യൻ സംഗീത രംഗത്ത് നിന്ന് ഏറ്റവും കൂടുതൽ പ്രതിഭകൾക്കും പിന്നണി ഗായകർക്കും സംഗീതതജ്ഞർക്കും ഗോൾഡൻ വിസ നേടിക്കൊടുത്തത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com