ഒരു കുപ്പി മദ്യത്തിന് 10 ദിനാർ, ഹോം ഡെലിവറിയായി എത്തിക്കും; മൂന്ന് പ്രവാസികൾ പിടിയിൽ

ഇവരിൽ നിന്ന് പ്രാദേശികമായി ഉത്പ്പാദിപ്പിച്ച 213 കുപ്പി മദ്യം പിടിച്ചെടുത്തു
ഒരു കുപ്പി മദ്യത്തിന് 10 ദിനാർ, ഹോം ഡെലിവറിയായി എത്തിക്കും; മൂന്ന് പ്രവാസികൾ പിടിയിൽ

കുവൈറ്റ് സിറ്റി: വിൽപ്പനക്കായി മദ്യ നിർമ്മാണം നടത്തിയ കേസിൽ മൂന്ന് പ്രവാസികൾ കുവൈറ്റിൽ അറസ്റ്റിൽ. ടാക്സിയിൽ നിന്ന് മറ്റൊരു വാഹനത്തിലേക്ക് മദ്യക്കുപ്പികൾ മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ സാൽമിയയിലെ ക്രിമിനൽ ഇൻവസ്റ്റി​ഗേഷൻ ഡിപ്പാർട്ട്മെൻ്റിലെ ഉദ്യോ​ഗസ്ഥരാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്ന് പ്രാദേശികമായി ഉത്പ്പാദിപ്പിച്ച 213 കുപ്പി മദ്യം പിടിച്ചെടുത്തു.

ഒഴിഞ്ഞ സ്ഥലത്ത് ഒരു കാറിനോട് ചേർന്ന് ടാക്സി പാർക്ക് ചെയ്തത് ശ്രദ്ധയിൽപെടുകയും സംശയം ഉണ്ടാവുകയും ചെയ്തതോടെ പട്രോളി​ഗ് വിഭാ​ഗം കാറിന് സമീപത്തേക്ക് എത്തുകയായിരുന്നു. ഉദ്യോ​ഗസ്ഥരെ കണ്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് പിടികൂടിയതെന്ന് അധികൃതർ പറഞ്ഞു. മദ്യം വിൽപ്പനക്കായി നിർമ്മിച്ചതാണെന്നായിരുന്നുചോദ്യം ചെയ്യലിൽ പ്രതികളുടെ മൊഴി. ഒരു കുപ്പി 10 ദിനാറിനാണ് വില്‍ക്കുന്നതെന്നും ഹോം ഡെലിവറിയായി നല്‍കാറുണ്ടെന്നും പ്രതികൾ സമ്മതിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com