മഴക്കെടുതി; പ്രയാസപ്പെടുന്ന പ്രവാസിക്ക് തണലായി ഷാർജ കെഎംസിസി

വലിയവാഹനങ്ങളിലും ഫൈബർ ബോട്ടുകളിലുമായാണ് സാധനങ്ങൾ എത്തിക്കുന്നത്
മഴക്കെടുതി; പ്രയാസപ്പെടുന്ന പ്രവാസിക്ക് 
തണലായി ഷാർജ കെഎംസിസി

ഷാർജ: കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ അതിശക്തമായ മഴയിൽ എമിറേറ്റിലെ വിവിധ സ്ഥലങ്ങളിൽ വെള്ളം കയറുകയും അത് മൂലം പലരും വഴിയിൽ കുടുങ്ങുകയും ചെയ്തിരുന്ന സാഹചര്യത്തിൽ സഹായം എത്തിച്ച് ഷാർജ കെഎംസിസി. വെകുന്നേരം ആയപ്പേഴേക്കും കാര്യങ്ങൾ ഗുരുതരമാകയും സഹായാഭ്യർത്ഥനയുമായി കെഎംസിസി പ്രവർത്തകർക്ക് വിളികളും എത്തിതുടങ്ങി. ഉടനെ ഷാർജ സംസ്ഥാന കെഎംസിസി അടിയന്തരമായി വിഷയത്തിൽ ഇടപെട്ടുകൊണ്ട് സാഹചര്യങ്ങൾ വിലയിരുത്തി. തുടർന്ന് സംസ്ഥാന കമ്മറ്റിയുടെ ഹെല്പ് ഡെസ്‌ക് തുടങ്ങി.

സംസ്ഥാന കമ്മറ്റിയുടെ വളണ്ടിയർ വിങ്ങിൻറെ നേതൃത്വത്തിൽ വെള്ളം കയറിയ ഭാഗങ്ങളിൽ എത്തി അവിടത്തെ ഫാമിലികൾക്ക് ഹോട്ടലുകളിലും കെഎംസിസി പ്രവർത്തകരുടെ ഭവനങ്ങളിലുമായി താമസ സൗകര്യം ഏർപ്പെടുത്തുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ ഫ്ലാറ്റുകളിൽ മറ്റും കുടുങ്ങി കിടക്കുന്നവർക്ക് ഭക്ഷണവും വെള്ളവും മറ്റ് അവശ്യ സാധനങ്ങളുമായി കെഎംസിസിയുടെ വിവിധ ജില്ലാ മണ്ഡലം കമ്മറ്റികളും പ്രവത്തരംഗത്തേക്ക് ഇറങ്ങി.വലിയവാഹനങ്ങളിലും ഫൈബർ ബോട്ടുകളിലുമായാണ് സാധനങ്ങൾ എത്തിക്കുന്നത്. കെഎംസിസിയോടൊപ്പം പല പ്രവാസി സംഘടനകളും സഹായവുമായി പ്രവർത്തന രംഗത്ത് സജ്ജമായി തന്നെയുണ്ട്.

ഷാർജ പൊലീസുമായി സഹകരിച്ച് കൊണ്ട് ഷാർജ കെഎംസിസി സംസ്ഥാന കമ്മറ്റി നേതാക്കളായ പ്രസിഡൻറ് ഹാഷിം നൂഞ്ഞേരി ,ജനറൽ സെക്രട്ടറി മുജീബ് റഹ്‌മാൻ ത്രികണ്ടാപുരം, സംസ്ഥാന ട്രഷറർ അബ്‌ദുറഹ്‌മാൻ മാസ്റ്റർ, യു എ ഈ കെഎംസിസി നാഷണൽ ട്രഷററും ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറുമായ നിസാർ തളങ്കര എന്നിവരു നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് വരുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com