മഴ വിനയായി, ദുബായില്‍ കെട്ടിടത്തിന്റെ താഴ്ഭാഗം ഇടിഞ്ഞു; താമസക്കാരെ ഒഴിപ്പിച്ചു, ഇവരിൽ മലയാളികളും

ഖിസൈസ് മുഹൈസ്‌ന നാലില്‍ മദീന മാളിന് സമീപമുള്ള പത്തുനില കെട്ടിടത്തിന്റെ താഴ്ഭാ​ഗം വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് ഇടിഞ്ഞത്.
Representational Image
Representational Image

ദുബായ്: ദുബായില്‍ കെട്ടിടത്തിന്റെ താഴ്ഭാഗം ഇടിഞ്ഞു. മലയാളികളടക്കമുള്ള താമസക്കാരെ ഇവിടെനിന്ന് ഒഴിപ്പിച്ചു. ഖിസൈസ് മുഹൈസ്‌ന നാലില്‍ മദീന മാളിന് സമീപമുള്ള പത്തുനില കെട്ടിടത്തിന്റെ താഴ്ഭാ​ഗം വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് ഇടിഞ്ഞത്. പരിക്കോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ചെറിയ ഇളക്കമാണ് ആദ്യം അനുഭവപ്പെട്ടതെന്ന് കെട്ടിടത്തിലെ താമസക്കാര്‍ പറഞ്ഞു. 108 ഫ്ളാറ്റുകളാണ് ഇവിടെയുള്ളത്. നിരവധി മലയാളികള്‍ ഇവിടെ താമസിക്കുന്നുണ്ട്. ദുബായ് പൊലീസും റെസ്‌ക്യൂ സംഘവും ഉടൻ സ്ഥലത്തെത്തി താമസക്കാരെ കെട്ടിടത്തില്‍നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കെട്ടിടത്തിന്റെ സുരക്ഷ സംബന്ധിച്ചു പരിശോധന നടത്തി ചർച്ചകൾ തുടരുകയാണ്. ചൊവ്വാഴ്ച പെയ്ത കനത്ത മഴയെത്തുടർന്നാണ് അപകടം സംഭവിച്ചതെന്നാണ് സൂചന.

Related Stories

No stories found.
logo
Reporter Live
www.reporterlive.com