യുഎഇയിൽ വീണ്ടും മഴയെത്തും, ജാ​ഗ്രതാ മുന്നറിയിപ്പ്; നേരിടാൻ സജ്ജമെന്ന് അധികൃതർ

ഇടിമിന്നലോടുകൂടിയ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
യുഎഇയിൽ വീണ്ടും മഴയെത്തും, ജാ​ഗ്രതാ മുന്നറിയിപ്പ്; നേരിടാൻ സജ്ജമെന്ന് അധികൃതർ

ദുബായ്: യുഎഇയില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വീണ്ടും മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത. ഇടിമിന്നലോടുകൂടിയ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ച യുഎഇയില്‍ പെയ്ത ശക്തമായ മഴയില്‍ നാലുപേര്‍ മരിച്ചിരുന്നു. പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മഴ നേരിടാൻ സര്‍വ്വസജ്ജമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, മ​ഴ​ക്കെ​ടു​തി​യി​ൽ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ദു​ര​ന്ത​ബാ​ധി​ത​രെ സ​ഹാ​യി​ക്ക​ണ​മെ​ന്നും യുഎഇ ഭരണാധികാരി​ ഷെയ്ഖ് മുഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ അ​ൽ ന​ഹ്യാൻ കഴിഞ്ഞ ദിവസം നി​ർ​ദേ​ശം ന​ൽ​കി. രാ​ജ്യം​ ഏ​ഴ​ര പ​തി​റ്റാ​ണ്ടി​നി​ട​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ഴ​യ്ക്ക്​ സാ​ക്ഷ്യം​വ​ഹി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ​ക്ക്​ പ്ര​സി​ഡ​ന്‍റ്​ നിർദേശം നൽകിയത്. മഴക്കെടുതിയിൽ രാജ്യത്തുണ്ടായ അടിസ്ഥാന സൗകര്യങ്ങളുടെ കേടുപാടുകൾ പഠിച്ച് പരിഹരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്. പ്ര​തി​സ​ന്ധി​ക​ളാ​ണ്​ സ​മൂ​ഹ​ങ്ങ​ളു​ടെ​യും രാ​ജ്യ​ങ്ങ​ളു​ടെ​യും ശ​ക്തി വെ​ളി​പ്പെ​ടു​ത്തു​ന്ന​തെന്നാണ് ദുബായ് ഭരണാധികാരി ഷെയ്​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷി​ദ്​ അ​ൽ മ​ക്തൂം പറഞ്ഞത്. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ൽ മഴയുണ്ടാക്കിയ പ്രതിസന്ധിയിൽ പൗ​ര​ന്മാ​രും താ​മ​സ​ക്കാ​രും പ്ര​ക​ടി​പ്പി​ച്ച സ്​​നേ​ഹ​ത്തെയും ഐ​ക്യ​ത്തെയും അ​വ​ബോ​ധ​ത്തെയും കുറിച്ച് പ​രാ​മ​ർ​ശി​ച്ച്​ അദ്ദേഹം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​ച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com