ദുബായിലേക്കുള്ള വിമാനങ്ങൾ വൈകുന്നു; കേരളത്തിലേയ്ക്കുള്ള ദോഹ, ഷാർജ വിമാനങ്ങൾ റദ്ദാക്കി

ഇന്ന് പുലർച്ചെ 2.45ന് എത്തേണ്ട ഇൻഡിഗോയുടെ ദോഹ വിമാനം റദ്ദാക്കി.
ദുബായിലേക്കുള്ള വിമാനങ്ങൾ വൈകുന്നു; കേരളത്തിലേയ്ക്കുള്ള ദോഹ, ഷാർജ വിമാനങ്ങൾ റദ്ദാക്കി

തിരുവനന്തപുരം: കൊച്ചിയിൽ നിന്ന് ദുബായിലേയ്ക്ക് പുറപ്പെടേണ്ട വിമാനങ്ങൾ വൈകുന്നു. ഇന്നലെ രാത്രി 10.15ന് പുറപ്പെടേണ്ട വിമാനം ഇനിയും പുറപ്പെട്ടില്ല. ഈ വിമാനം ഇന്ന് ഉച്ചക്ക് 12.15ന് പുറപ്പെടുമെന്നാണ് അധികൃതർ അറിയിക്കുന്നത്. രാവിലെ 10.30ന് പുറപ്പെടേണ്ട എമിറേറ്റ് വിമാനവും വൈകും. ഈ വിമാനം 12.30ന് യാത്ര ആരംഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇന്ന് പുലർച്ചെ 2.45ന് എത്തേണ്ട ഇൻഡിഗോയുടെ ദോഹ വിമാനം റദ്ദാക്കി. രാവിലെ 3.15 ന് എത്തേണ്ട എയർ അറേബ്യയുടെ ഷാർജ വിമാനവും റദ്ദാക്കി. ഇന്നലെ വൈകിട്ട് ദുബൈയിൽ നിന്നെത്തേണ്ട ഇൻഡിഗോ വിമാനവും റദ്ദാക്കിയിരുന്നു.

കഴിഞ്ഞ ഒരാഴ്ച്ചയായി ദുബായിൽ കനത്ത മഴ തുടരുകയാണ്. പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയാണിത്. കൃത്രിമ മഴയിലൂടെ രാജ്യത്തെ ജലപ്രതിസന്ധി മറികടക്കാൻ ഭരണകൂടം ക്ലൗഡ് സീഡിംഗ് ഉപയോഗിച്ചതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്ന വിലയിരുത്തലിലാണ് ഇപ്പോൾ കാലാവസ്ഥ വിദഗ്ധർ ഉള്ളത്.

ദുബായിലെ വെള്ളപ്പൊക്കം; കാരണം കൃത്രിമ മഴയോ?

Related Stories

No stories found.
logo
Reporter Live
www.reporterlive.com