ഒമാനില്‍ ഇഫ്ത്താർ വിരുന്ന് സംഘടിപ്പിച്ച് ഇന്ത്യൻ മീഡിയ ഫോറം

റമദാൻ സന്ദേശങ്ങൾ പങ്കിടുകയും സ്നേഹ സമ്മാനങ്ങൾ കൈമാറിയുമാണ് അംഗങ്ങൾ പിരിഞ്ഞത്
ഒമാനില്‍ ഇഫ്ത്താർ വിരുന്ന് സംഘടിപ്പിച്ച് ഇന്ത്യൻ മീഡിയ ഫോറം

മസ്കറ്റ്: ഒമാനിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ സൗഹൃദ കൂട്ടായ്മ അംഗങ്ങൾക്കായി ഇഫ്ത്താർ വിരുന്നിന് സംഘടിപ്പിച്ചു. അൽ ഖുവൈറിൽ പുതുതായി ആരംഭിച്ച ഇമ്പിരിയൽ കിച്ചൻ റെസ്റ്റോറന്റിൽ ക്ഷണിക്കപ്പെട്ട അതിഥികളും ഇന്ത്യൻ മാധ്യമ പ്രവർത്തകരും ഒത്തുചേർന്നു. റമദാൻ സന്ദേശങ്ങൾ പങ്കിടുകയും സ്നേഹ സമ്മാനങ്ങൾ കൈമാറിയുമാണ് അംഗങ്ങൾ പിരിഞ്ഞത്. ചടങ്ങിൽ ലുലു എക്സ്ചേഞ്ച് സ്റ്റാഫ് പ്രതിനിധികളായ അബ്ദുൽ നാസിർ, സജീവ് സി വി, ഇമ്പിരിയൽ കിച്ചൻ റെസ്റ്റോറന്റ മാനേജ്‌മെന്റ് ഭാരവാഹികളായ ലിനു ശ്രീനിവാസ്, അനസ് താഹ എന്നിവർ വിരുന്നില്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com