ഇമാമുമാർക്കും മുഅസ്സിനുകൾക്കും ശമ്പളം വർധിപ്പിച്ച് ശൈഖ് ഹംദാൻ്റെ ഉത്തരവ്

ദുബായിലെ ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്‌റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന പള്ളികളിൽ സേവനമനുഷ്ഠിക്കുന്നവർക്കാണ് നിരക്ക് വർധന ബാധകമാകുക
ഇമാമുമാർക്കും മുഅസ്സിനുകൾക്കും ശമ്പളം വർധിപ്പിച്ച് ശൈഖ് ഹംദാൻ്റെ ഉത്തരവ്

ദുബായ്: എമിറേറ്റിലെ ഇമാം, മുഅസ്സിനുകൾ എന്നിവരുടെ ശമ്പളം വർധിപ്പിക്കുമെന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഉത്തരവ്. ദുബായിലെ ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്‌റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന പള്ളികളിൽ സേവനമനുഷ്ഠിക്കുന്നവർക്കാണ് നിരക്ക് വർധന ബാധകമാകുക.

മാനവികത, സമൂഹത്തിനായുള്ള സേവനം, സാമൂഹിക മൂല്യങ്ങൾ എന്നിവയുടെ സന്ദേശം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള അവരുടെ സംഭാവനകൾക്കുള്ള അംഗീകാരമായാണ് ശമ്പള വ‍ധർധന. ഇസ്‌ലാമിൻ്റെ തത്ത്വങ്ങൾ അനുസരിച്ച് ജീവിക്കാൻ വിശ്വാസികളെ നയിക്കുന്ന മതനേതാക്കളാണ് ഇമാമുകൾ. പ്രാർത്ഥനയിലേക്കുള്ള ആഹ്വാനം പ്രഖ്യാപിക്കുന്ന ഉദ്യോഗസ്ഥരാണ് മുഅസിൻസ്.

മതപരമായ കാര്യങ്ങളുടെ മേൽനോട്ടം വഹിക്കുന്നതിലും സൃഷ്ടിപരമായ സാമൂഹികതത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും പ്രബോധകർ കാണിക്കുന്ന അർപ്പണബോധമാണ് ഈ നീക്കത്തിലൂടെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. മാർച്ച് 18നാണ് യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻ്റ് എൻഡോവ്‌മെൻ്റിൻ്റെ കീഴിൽ ഇമാമുമാരും മുഅസ്സിൻമാരും ഉൾപ്പെടെ എല്ലാ പള്ളി ജീവനക്കാർക്കും 50 ശതമാനം പ്രതിമാസ സാമ്പത്തിക അലവൻസ് അനുവദിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com