തകർന്ന ട്രാഫിക് സിഗ്നൽ ശരിയാക്കി; ഫുഡ് ഡെലിവറി ബോയിയെ ആദരിച്ച് ദുബായ് ആർടിഎ

അല്‍വാസല്‍ സ്ട്രീറ്റില്‍ വെച്ച് ഡെലിവറി ബോയി ചെയ്ത അഭിനന്ദനാര്‍ഹമായ പ്രവൃത്തിക്ക് ആര്‍ടിഎ ജനറലും ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മതര്‍ അല്‍ തായര്‍ സീഷാന്‍ അഹമ്മദിനെ അഭിനന്ദിച്ചു
തകർന്ന ട്രാഫിക് സിഗ്നൽ ശരിയാക്കി; ഫുഡ് ഡെലിവറി ബോയിയെ ആദരിച്ച് ദുബായ് ആർടിഎ

ദുബായ്: തകർന്ന ട്രാഫിക് സി​ഗ്നൽ ശരിയാക്കിയ ഫുഡ് ഡെലിവറി ബോയിയെ ആദരിച്ച് ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി. പാകിസ്താൻ സ്വദേശിയായ സീഷാന്‍ അഹമ്മദ് ഇര്‍ഷാദ് അഹമ്മദ് എന്ന ഫുഡ് ഡെലിവറി ജോലി ചെയ്യുന്ന യുവാവ് ഡ്യൂട്ടിക്കിടയില്‍ ചെയ്ത മാതൃകപരമായ പ്രവൃത്തിയുടെ വീഡിയോ ദുബായ് ആര്‍ടിഎ എക്‌സിലൂടെ പങ്കുവെച്ചു.

അല്‍വാസല്‍ സ്ട്രീറ്റില്‍ വെച്ച് ഡെലിവറി ബോയ് ചെയ്ത അഭിനന്ദനാര്‍ഹമായ പ്രവൃത്തിക്ക് ആര്‍ടിഎ ജനറലും ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മതര്‍ അല്‍ തായര്‍ സീഷാന്‍ അഹമ്മദിനെ അഭിനന്ദിച്ചു. സമൂഹമാധ്യമത്തിലൂടെ വീഡിയോ വ്യാപകമായ പ്രശംസയും ലഭിച്ചു.

യുഎഇയിൽ സ്ഥിരതാമസക്കാരനായ സീഷാൻ തൻ്റെ സാധാരണ റൂട്ടിൽ സഞ്ചരിക്കുമ്പോൾ ട്രാഫിക് ലൈറ്റിൻ്റെ ഒരു ഭാഗം അപകടകരമായി തൂങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതു കണ്ടതോടെ തന്റെ മോട്ടോർ സൈക്കിൾ നിർത്തി ട്രാഫിക് ലൈറ്റിൻ്റെ അയഞ്ഞ ഭാ​ഗം സമർത്ഥമായി ശരിയാക്കി. ഇതിലൂടെ നിരവധി വാഹനയാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷയാണ് സീഷാൻ ഉറപ്പാക്കിയത്.

സീഷാൻ്റെ പൊതുസേവന പ്രവർത്തനം അദ്ദേഹം അറിയാതെ റെക്കോർഡുചെയ്യുകയും ദൃശ്യങ്ങൾ അതിവേഗം വൈറലാകുകയും ആർടിഎയുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. ദുബായിൽ ഇതിന് മുന്നും നിരവധി തവണ പല പ്രവൃത്തികൾ ചെയ്ത് ശ്രദ്ധേയമായ ഫുഡ് ഡെലിവറി ജോലിചെയ്യുന്നവരെ ദുബായ് ആർടിഎ ആദരിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com