യുഎഇ മഴ: ദുബായ് ഫെറി, വാട്ടർ ടാക്സി സർവീസുകൾ നിർത്തിവച്ചു

കനത്ത മഴയും ഇടിമിന്നലും ഉണ്ടായ സാഹചര്യത്തിൽ കടൽ ഗതാഗതം നിർത്തിവച്ചു
യുഎഇ മഴ: ദുബായ് ഫെറി, വാട്ടർ ടാക്സി സർവീസുകൾ നിർത്തിവച്ചു

ദുബായ്: എമിറേറ്റിലെ അബ്രാകളും വാട്ടർ ടാക്സികളും ഫെറികളുടേയും സേവനം താത്കാലികമായി നിർത്തിവെച്ചതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ദുബായിൽ കനത്ത മഴയും ഇടിമിന്നലും ഉണ്ടായ സാഹചര്യത്തിൽ കടൽ ഗതാഗതവും നിർത്തിവച്ചുവെന്ന് ആർടിഎ അറിയിച്ചു.

ഞായറാഴ്ച ഉച്ചവരെ മഴ തുടരുമെന്നാണ് പ്രവചനം. ആളുകളോട് വീടുകളിൽ തന്നെ തുടരാൻ പൊലീസ് അറിയിച്ചു. ഇത്തരം സാഹചര്യത്തിൽ വാഹനമോടിക്കുമ്പോൾ റോഡുകളിൽ കൂടുതൽ ജാ​ഗ്രത പാലിക്കണമെന്നും ആർടിഎ മുന്നറിയിപ്പ് നൽകി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com