രാജസ്ഥാന്‍ റോയല്‍സിന്റെ പ്രധാന പങ്കാളികളായി സൗദിയുടെ 'നിയോം'; കരാര്‍ രണ്ട് വര്‍ഷത്തേക്ക്

2024ലും 2025ലും നടക്കുന്ന ഐപിഎല്ലില്‍ നിയോം ലോഗോ പതിച്ച ജഴ്‌സിയണിഞ്ഞാണ് റോയല്‍സ് താരങ്ങള്‍ കളത്തിലിറങ്ങുക
രാജസ്ഥാന്‍ റോയല്‍സിന്റെ പ്രധാന പങ്കാളികളായി സൗദിയുടെ 'നിയോം'; കരാര്‍ രണ്ട് വര്‍ഷത്തേക്ക്

റിയാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ പ്രധാന പങ്കാളിയായി സൗദി അറേബ്യയുടെ സുസ്ഥിര നഗരപദ്ധതിയായ 'നിയോം'. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. 2024ലും 2025ലും നടക്കുന്ന ഐപിഎല്ലില്‍ നിയോം ലോഗോ പതിച്ച ജഴ്‌സിയണിഞ്ഞാണ് റോയല്‍സ് താരങ്ങള്‍ കളത്തിലിറങ്ങുക.

നിയോം തങ്ങളുടെ പ്രധാന പങ്കാളിയായി എത്തുന്നതില്‍ വളരെ സന്തുഷ്ടരാണെന്ന് രാജസ്ഥാന്‍ റോയല്‍സ് അറിയിച്ചു. ഫ്രാഞ്ചൈസിക്ക് ആഗോള തലത്തില്‍ ശ്രദ്ധനേടാനുള്ള പ്രയത്‌നത്തിന് ഈ കരാര്‍ സുപ്രധാന നാഴികക്കല്ലാണെന്നും റോയല്‍സിന്റെ ലീഡ് ഉടമ മനോജ് ബദാലെ മാധ്യമങ്ങളോട് പറഞ്ഞു.

രാജസ്ഥാന്‍ റോയല്‍സിന്റെ പ്രധാന പങ്കാളികളായി സൗദിയുടെ 'നിയോം'; കരാര്‍ രണ്ട് വര്‍ഷത്തേക്ക്
'യശസുയരുന്നു'; ടെസ്റ്റ് റാങ്കിങ്ങില്‍ കരിയറിലെ ഏറ്റവും ഉയർന്ന സ്ഥാനത്തെത്തി ജയ്‌സ്‌വാള്‍

കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രാരംഭ പദ്ധതിയുടെ വിജയം അടിസ്ഥാനമാക്കിയാണ് പങ്കാളിത്തം ഉറപ്പിക്കുന്നതെന്ന് നിയോം വ്യക്തമാക്കി. 'രാജസ്ഥാന്‍ റോയല്‍സുമായുള്ള പങ്കാളിത്തം ഔപചാരികമാക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട് സൗദി അറേബ്യയുടെ കായികരംഗത്തിന്റെ വളര്‍ച്ചയ്ക്ക് ഇത് വളരെ സഹായകമാകും. എല്ലാവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന ഒരു ചടുലമായ ക്രിക്കറ്റ് സമൂഹത്തെ വികസിപ്പിക്കേണ്ടത് പ്രധാനമാണ്', നിയോം മാനേജിങ് ഡയറക്ടര്‍ ജാന്‍ പീറ്റേഴ്‌സണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

എന്താണ് നിയോം?

സൗദിയുടെ ചെങ്കടല്‍ തീരത്തും കടലിലുമായി നിര്‍മ്മിക്കപ്പെടുന്ന ഹൈടെക് നഗരമാണ് നിയോം സിറ്റി. സൗദി അറേബ്യ 500 ബില്യൺ ഡോളർ ചെലവിട്ടാണ് ഈ നഗരം ഉണ്ടാക്കുന്നത്. 2017ൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനാണ് ഈ പദ്ധതി ലോഞ്ച് ചെയ്തത്. ഇത് പൂർത്തിയാകുന്നത് സൗദിയെ സംബന്ധിച്ച് വലിയ വഴിതിരിവ് തന്നെയായിരിക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com