യുഎഇ: റമദാനിൽ സ്വകാര്യ മേഖലയിലെ ജോലി സമയം കുറച്ചു

സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പ്രതിദിനം പ്രവൃത്തി സമയം രണ്ട് മണിക്കൂർ കുറയ്ക്കണമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു
യുഎഇ: റമദാനിൽ സ്വകാര്യ മേഖലയിലെ ജോലി സമയം കുറച്ചു

അബുദബി: റമദാൻ മാസത്തിൽ യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കാരുടെ പ്രവൃത്തി സമയം കുറയ്ക്കണമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. റമദാൻ മാസത്തിൽ പ്രതിദിനം പ്രവൃത്തി സമയം രണ്ട് മണിക്കൂർ കുറയ്ക്കണമെന്നാണ് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിൻ്റെ നിർദേശം. ജോലിയുടെ ആവശ്യകതകൾക്കും സ്വഭാവത്തിനും അനുസൃതമായി, കമ്പനികൾക്ക് റമദാനിൽ ദൈനംദിന പ്രവൃത്തി സമയത്തിൻ്റെ പരിധിക്കുള്ളിൽ ഫ്ലെക്സിബിൾ അല്ലെങ്കിൽ റിമോട്ട് വർക്ക് പാറ്റേണുകൾ പ്രയോഗിക്കാവുന്നതാണെന്ന് മന്ത്രാലയം അറിയിച്ചു. എക്സിലൂടെയാണ് വിവരം പങ്കുവെച്ചത്.

അതേസമയം ഇന്ന് രാവിലെയാണ് യുഎഇ സർക്കാർ പൊതുമേഖലാ ജീവനക്കാർക്കുള്ള റമദാൻ പ്രവൃത്തി സമയം പ്രഖ്യാപിച്ചത്. റമദാനിൽ ഫെഡറൽ ഗവൺമെൻ്റ് ജീവനക്കാരുടെ ഔദ്യോഗിക പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയാണ്. എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും ആയിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com