'ടൂർ മെൻ സൈക്ലിംഗ് റേസ്'; മത്സരം നടക്കുന്ന അബുദബിയിലെ റോഡുകള്‍ അടച്ചിടും

ഫെബ്രുവരി 19 മുതൽ 25 വരെയാണ് ടൂർ മെൻ സൈക്ലിംഗ് റേസ് നടക്കുന്നത്.
'ടൂർ മെൻ സൈക്ലിംഗ് റേസ്'; 
മത്സരം നടക്കുന്ന അബുദബിയിലെ  റോഡുകള്‍ അടച്ചിടും

അബുദബി: യുഎഇ 'ടൂർ മെൻ സൈക്ലിംഗ് റേസിനെ തുടര്‍ന്ന് മത്സരം നടക്കുന്ന അബുദബിയിലെ റോഡ് അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ടൂറിൻ്റെ ആദ്യ ഘട്ടത്തിൽ അൽ ദഫ്‌റ മേഖലയിലെ മദീനത്ത് സായിദിൽ ഉച്ചയ്ക്ക് 12.35 മുതൽ 4.30 വരെ റോളിംഗ് അടച്ചിടുമെന്ന് അബുദാബിയിലെ ഇൻ്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻ്റർ (ഐടിസി) അറിയിച്ചു. ഫെബ്രുവരി 19 മുതൽ 25 വരെയാണ് ടൂർ മെൻ സൈക്ലിംഗ് റേസ് നടക്കുന്നത്.

ഏഴ് ഘട്ടങ്ങളിലായിട്ടായിരിക്കും മത്സരം നടക്കുക. 980 കിലോമീറ്റർ ദൂരം സഞ്ചരിക്കണം. അൽ ദഫ്ര വാക്ക് മദീനത്ത് സായിദ് മുതൽ ലിവ പാലസ് വരെ 143 കിലോമീറ്റർ ദൂരത്തിലാണ് ആദ്യ ഘട്ട റേസിങ് നടക്കുന്നത്. ഐടിസി നൽകിയ മാപ്പ് അനുസരിച്ച് ആദ്യ ഘട്ടത്തിൽ ഉച്ചയ്ക്ക് 12.35 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് ആദ്യം റോഡ് അടച്ചുപൂട്ടുന്നത്. രണ്ടാം ഘട്ടം ഉച്ചയ്ക്ക് ഒന്ന് മുതൽ 1.45 വരെയുമാണ് മത്സരം നടക്കുന്നത്.

മൂന്നാം ഘട്ടം ഉച്ചയ്ക്ക് 1.45 മുതൽ 1.55 വരെയും നാലാം ഘട്ടം 1.55 മുതൽ 2.15 വരെയുമാണ് നടക്കുക. അഞ്ചാം ഘട്ടം 2.15 മുതൽ 3.05 വരെ, ആറാം ഘട്ടം 3.05 മുതൽ 3.30 വരെ, ഏഴാം ഘട്ടം ഉച്ചകഴിഞ്ഞ് 3.30 മുതൽ 3.40 വരെ, എട്ടാമത്തെയും അവസാനത്തെയും ഘട്ടം 3.40 മുതൽ 4.30 വരെയുമാണ് നടക്കുക.

Related Stories

No stories found.
logo
Reporter Live
www.reporterlive.com