വാലന്റൈന്‍സ്‌ ഡേ; ദുബായ്‌യില്‍ റോസ് ഉൾപ്പെടെയുള്ള പൂക്കൾക്ക് 30 ശതമാനം വില വർദ്ധന

ഉയര്‍ന്ന ഗുണനിലവാരമുള്ള റോസ്, ലില്ലി, ഓര്‍ക്കിഡുകള്‍ തുടങ്ങിയവയ്ക്കാണ് പ്രധാനമായും വാലന്റൈന്‍സ്‌ ഡേ ഒരുക്കങ്ങള്‍ക്കായി ആവശ്യക്കാരുള്ളത്
വാലന്റൈന്‍സ്‌ ഡേ; 
ദുബായ്‌യില്‍ റോസ് ഉൾപ്പെടെയുള്ള പൂക്കൾക്ക് 30 ശതമാനം വില വർദ്ധന

ദുബായ്‌: വാലന്റൈന്‍സ്‌ ഡേ പ്രമാണിച്ച് ദുബായ്‌യില്‍ റോസ് ഉള്‍പ്പെടെയുള്ള പൂക്കളുടെ വില 30 ശതമാനത്തോളം വര്‍ദ്ധിച്ചു. ഫെബ്രുവരി തുടക്കം മുതല്‍ ദുബായ്‌യില്‍ പൂക്കളുടെ ഡിമാന്റും വിലയും വര്‍ദ്ധിച്ചിരുന്നു. ഫെബ്രുവരി രണ്ടാം വാരമാണ് വാലന്റൈന്‍സ് ഡേ വരുന്നതെങ്കിലും ഫെബ്രുവരി ഏഴ് മുതല്‍ പ്രണയദിനത്തിന്റെ ഒരാഴ്ചനീളുന്ന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും.

ഫെബ്രുവരി ഏഴ് റോസ് ഡേയാണ്. ഫെബ്രുവരി എട്ട് പ്രെപ്പോസ് ഡേ, ഫെബ്രുവരി ഒമ്പത് ചോക്ലേറ്റ് ഡേ, ഫെബ്രുവരി 10ന് റ്റെഡി ഡേ, ഫെബ്രുവരി 11 പ്രോമിസ് ഡേ, ഫെബ്രുവരി 12 എബ്രെെസ് ഡേ, ഫെബ്രുവരി 13 കിസ് ഡേ എന്നിങ്ങനെയാണ് വാലന്റൈന്‍സ് ഡേയ്ക്ക് മുമ്പുള്ള ആഘോഷങ്ങള്‍. ഈ ആഘോഷങ്ങളുടെയെല്ലാം പ്രധാന ആകര്‍ഷണം എന്ന നിലയിലാണ് പൂക്കളുടെ വിലയും കുത്തനെ ഉയർന്നത്. കെനിയ, ഇക്വഡോര്‍, എത്യോപ്യ, നെതര്‍ലാന്‍ഡ്‌സ്, കൊളംബിയ എന്നിവിടങ്ങളില്‍ നിന്നാണ് യുഎഇയിലേയ്ക്ക് പ്രധാനമായും പൂക്കള്‍ വരുന്നത്. ഉയര്‍ന്ന ഗുണനിലവാരമുള്ള റോസ്, ലില്ലി, ഓര്‍ക്കിഡുകള്‍ തുടങ്ങിയവയ്ക്കായി പ്രധാനമായും വാലന്റൈസ് കാലത്തെ ഒരുക്കങ്ങള്‍ക്കായി ആവശ്യക്കാരുള്ളത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com