ഹൃദയാഘാതം; കോഴിക്കോട് സ്വദേശി യാംബുവില്‍ നിര്യാതനായി

മൃതദേഹം റോയൽ കമീഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്
ഹൃദയാഘാതം; കോഴിക്കോട് സ്വദേശി യാംബുവില്‍ നിര്യാതനായി

യാംബു: ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി യാംബുവിൽ അന്തരിച്ചു. കാരപ്പറമ്പ് വെണ്ണീർവയൽ സ്വദേശി അബ്ദുന്നാസർ (58) ആണ് മരിച്ചത്. തിങ്കളാഴ്ച ജോലിക്കായി സഹപ്രവർത്തകരോടൊപ്പം യാത്ര ചെയ്യുന്നതിനിടെ ബസിൽവെച്ച് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.

രാത്രി 7.30ന് ഷിഫ്റ്റ് ഡ്യൂട്ടിക്കായി പോയതായിരുന്നു അബ്ദുന്നാസർ. ജോലി സ്ഥലമെത്തിയപ്പോൾ കൂടെയുള്ളവരെല്ലാം ബസിൽ നിന്നിറങ്ങി. കൂടെ ഉണ്ടായിരുന്ന അബ്ദുന്നാസറിനെ കാണാതായതോടെ ബസിൽ കയറി തിരഞ്ഞപ്പോഴാണ് സീറ്റിൽ മരിച്ചുകിടക്കുന്നതായി കണ്ടത്.

മൃതദേഹം റോയൽ കമ്മീഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കൾ അറിയിച്ചു. യാംബു അൽ ഹംറാനി ഫക്സ് കമ്പനിയിൽ ജീവനക്കാരനായിരുന്നു അബ്ദുന്നാസർ

Related Stories

No stories found.
logo
Reporter Live
www.reporterlive.com