ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി നിര്യാതനായി

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി ഭാരവാഹികള്‍ അറിയിച്ചു
ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി നിര്യാതനായി

മസ്‌ക്കറ്റ്: ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി നിര്യാതനായി. കോഴിക്കോട് വെസ്റ്റ് കൊടിയത്തൂരിലെ പി കെ സി അബ്ദുസലാം (57) ആണ് മരിച്ചത്. അല്‍ഖൂദിലെ സ്വകാര്യ ആശുപത്രിയില്‍വെച്ചാണ് മരിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി ഭാരവാഹികള്‍ അറിയിച്ചു. ഭാര്യ: സാറാബി, പിതാവ്: മുഹമ്മദ്. മാതാവ്: സൈനബ.

ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ഒമാനില്‍ മരിച്ചു. കോഴിക്കോട് നാദാപുരം ഇയ്യങ്കോട്ട കൊയിലങ്കണ്ടി മുനീര്‍ (47) ആണ് മരിച്ചത്. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് റൂവിലെ ആശുപത്രിയില്‍ വെച്ച് കഴിഞ്ഞ ദിവസമാണ് മുനീര്‍ മരിച്ചത്. ഭാര്യ: സൈനബ, മക്കള്‍: കാഷിഫ്, ഫഹദ്, ഹനൂന, ഖദീജ. സഹോദരങ്ങള്‍: മുഹമ്മദ്. ഷമീന, സഫീറ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com