സാംസ്കാരിക, മാധ്യമ മേഖലയ്ക്കുള്ള ലൈസൻസ് ഫീസ് കുറച്ചു: ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയം

പരസ്യത്തിനും പബ്ലിക് റിലേഷൻസിനും, ലൈസൻസ് പുതുക്കുന്നതിനും മുൻകാല ഫീസ് 25,000 റിയാൽ ആയിരുന്നു. എന്നാൽ ഇപ്പോൾ 5,000 റിയാലാക്കി കുറച്ചു.
സാംസ്കാരിക, മാധ്യമ മേഖലയ്ക്കുള്ള ലൈസൻസ് ഫീസ് കുറച്ചു: ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയം

ദോഹ: രാജ്യത്തെ സാംസ്കാരിക, മാധ്യമ മേഖലയുമായി ബന്ധപ്പെട്ട എല്ലാ ലൈസൻസ് ഫീസുകളും വെട്ടിക്കുറച്ചതായി ഖത്തർ സാംസ്കാരിക മന്ത്രാലയം അറിയിച്ചു. പരസ്യത്തിനും പബ്ലിക് റിലേഷൻസിനും ലൈസൻസ് പുതുക്കുന്നതിനും മുൻകാല ഫീസ് 25,000 റിയാൽ ആയിരുന്നു. എന്നാൽ ഇപ്പോൾ 5,000 റിയാലാക്കി കുറച്ചു.

മുൻപ് പബ്ലിഷിംഗ് ഹൗസുകൾക്ക് ലൈസൻസ് നൽകുന്നതിന് മുമ്പ് 100,000 റിയാൽ ആയിരുന്നു ഫീസ് നൽകേണ്ടിയിരുന്നത്. എന്നാൽ ഇത് 1500 റിയാല്‍ ആക്കി ചുരുക്കി. ആര്‍ട്ട് ഹൗസുകൾക്ക് ലൈസൻസ് നൽകുന്നതിനുള്ള മുൻകാല ഫീസ് 200,000 റിയാൽ ആയിരുന്നു. പുതിയ ഫീസ് 25,000 റിയാലാണ്. മുമ്പ് 50,000 റിയാൽ ഉണ്ടായിരുന്ന പുതുക്കൽ ഫീസ് 25,000 റിയാലായാണ് കുറച്ചിരിക്കുന്നത്.

അച്ചടിച്ച സാമഗ്രികൾ ഇറക്കുമതി ചെയ്യുന്നതിനും കയറ്റുമതി, വിതരണം ചെയ്യുന്നതിന് ലൈസൻസ് നിർബന്ധമാണ്. 15,000 റിയാലായിരുന്നു ഫീസായി ഇടാക്കിയിരുന്നത്. ഇത് 1500 റിയാലായി കുറച്ചു. ലൈസൻസ് പുതുക്കുന്നതിനായി 3,000 റിയാലായിരുന്നു ഫീസ് ഈടാക്കിയിരുന്നത്. ഇത് 1,500 റിയാലായാണ് കുറച്ചിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com