വിലാപ ചടങ്ങുകളിൽ ഹസ്തദാനം നിരോധിക്കാൻ കുവൈറ്റ്

ശവസംസ്കാര ചടങ്ങുകളിൽ ശാരീരിക സമ്പർക്കം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കുവൈറ്റ് ആരോഗ്യ മന്ത്രാലയം മുനിസിപ്പാലിറ്റിക്ക് സർക്കുലർ പുറപ്പെടുവിച്ചു
വിലാപ ചടങ്ങുകളിൽ ഹസ്തദാനം നിരോധിക്കാൻ കുവൈറ്റ്

കുവൈറ്റ് : ശ്മശാനങ്ങളിലെ വിലാപ ഹാളുകളിൽ ഹസ്തദാനം നിരോധിക്കാൻ കുവൈറ്റ് മുനിസിപ്പാലിറ്റി പദ്ധതിയിടുന്നതായി റിപ്പോർട്ട്. പകർച്ചവ്യാധികൾ പടരുന്നത് തടയുന്നതിന്റെ ഭാ​ഗമായാണ് പുതിയ നീക്കം. ശവസംസ്കാര ചടങ്ങുകളിൽ ശാരീരിക സമ്പർക്കം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കുവൈറ്റ് ആരോഗ്യ മന്ത്രാലയം മുനിസിപ്പാലിറ്റിക്ക് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.

ശ്മശാനങ്ങളിൽ വിലപിക്കുന്നവർ അനുശോചനം രേഖപ്പെടുത്തുന്നതിനായി കൈകൂപ്പി കണ്ണുകൾ കൊണ്ട് ആശംസകൾ നൽകിയാൽ മതിയെന്ന് മുനിസിപ്പാലിറ്റിയോട് മന്ത്രാലയം ശുപാർശ ചെയ്തു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ഹസ്തദാനം മൂലം പകർച്ചവ്യാധികൾ പടരുന്നത് തടയുന്നതിനുമുള്ള പ്രതിരോധ നടപടികൾ കൈക്കൊള്ളുന്നതിന്റെ ഭാ​ഗമായാണ് ശുപാർശയെന്ന് മന്ത്രാലയം മുനിസിപ്പാലിറ്റിക്ക് അയച്ച സർക്കുലറിൽ പറയുന്നു. ആരോഗ്യ മന്ത്രാലയത്തിൻ്റെ ശുപാർശ പ്രകാരം മുനിസിപ്പാലിറ്റി ഇതുമായി ബന്ധപ്പെട്ട് ഒരു സർക്കുലർ പുറപ്പെടുവിക്കുമെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ സൗദ് അൽ ദബൂസ് പറഞ്ഞു.

ദൈനംദിന ജീവിതത്തിൽ സുരക്ഷിതമായ ആരോഗ്യ സ്വഭാവം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമാണ് ഹാൻഡ്‌ഷേക്കുകൾക്ക് പകരം നേത്ര ആശംസകൾ നൽകാനുള്ള ശുപാർശയെന്ന് മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു. രാജ്യത്തിനകത്ത് നിലവിലുള്ള ആരോഗ്യ സ്ഥിതി ആശ്വാസകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയതായി എന്തെങ്കിലും അല്ലെങ്കിൽ പുതിയ രോ​ഗങ്ങളുമായി ബന്ധപ്പെട്ട കേസുകളെ കുറിച്ചോ റിപ്പോർട്ടുകളൊന്നുമില്ല. ആരോഗ്യ മന്ത്രാലയം മുനിസിപ്പാലിറ്റിക്ക് നൽകിയ സർക്കുലർ പ്രതിരോധ നടപടികൾ സജീവമാക്കൽ മാത്രമാണെന്നും പബ്ലിക് ഹെൽത്ത് സ്‌പെഷ്യലിസ്റ്റ് ഡോ. അഹമ്മദ് അൽ ഔതൈബി പറഞ്ഞു.

വിലാപ ചടങ്ങുകളിൽ ഹസ്തദാനം നിരോധിക്കാൻ കുവൈറ്റ്
ഹജ്ജ്; തീർത്ഥാടകർക്കായി മക്കയിൽ അഞ്ച് ലക്ഷം മുറികളുള്ള 4000 കെട്ടിടങ്ങൾക്ക് ലൈസന്‍സ് അനുവദിക്കും

കഴിഞ്ഞ മാസം കുവൈറ്റിൽ കോവിഡ്-19 ൻ്റെ പുതിയ വകഭേദം കണ്ടെത്തിയതായി കുവൈറ്റ് ആരോഗ്യ അധികൃതർ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും അടിയന്തര നടപടികളൊന്നും ആസൂത്രണം ചെയ്തിട്ടില്ല. 'രാജ്യത്ത് ജെഎൻ.1 വേരിയൻ്റ് നിരീക്ഷിച്ചുവരുന്നു, എന്നാൽ ആരോഗ്യ സ്ഥിതി സുസ്ഥിരമാണ്. അസാധാരണമായ പ്രതിരോധ നടപടികളൊന്നും തൽക്കാലം സ്വീകരിക്കില്ല' ഡോ അൽ സനദ് അന്ന് പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com