'അബുദബിക്ഷേത്രം,ഐഐടി ക്യാമ്പസ്';ഇന്ത്യ-യുഎഇ ബന്ധത്തിൻ്റെശ്രദ്ധേയമായ നേട്ടമെന്ന് ഇന്ത്യന്‍ അംബാസിഡര്‍

രുഭാഗങ്ങളില്‍ നിന്നുമുള്ള നേതൃത്വത്തിന്റെ വീക്ഷണത്താല്‍ നയിക്കപ്പെടുന്ന ബന്ധങ്ങള്‍ ദ്രുതവും ക്രിയാത്മകവുമായ പരിവര്‍ത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'അബുദബിക്ഷേത്രം,ഐഐടി ക്യാമ്പസ്';ഇന്ത്യ-യുഎഇ ബന്ധത്തിൻ്റെശ്രദ്ധേയമായ നേട്ടമെന്ന് ഇന്ത്യന്‍ അംബാസിഡര്‍

അബുദബി: എമിറേറ്റില്‍ ഒരുങ്ങുന്ന ഹിന്ദു ശിലാ ക്ഷേത്രവും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡല്‍ഹി ക്യാമ്പസും സ്ഥാപിക്കുന്നതിലൂടെ വളര്‍ന്ന് വരുന്നത് ഇന്ത്യ-യുഎഇ ബന്ധത്തിന്ഡറെ സുപ്രധാന നേട്ടങ്ങളാണെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ സഞ്ജയ് സുധീര്‍. ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ചുള്ള പ്രസംഗത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇരുഭാഗങ്ങളില്‍ നിന്നുമുള്ള നേതൃത്വത്തിന്റെ വീക്ഷണത്താല്‍ നയിക്കപ്പെടുന്ന ബന്ധങ്ങള്‍ ദ്രുതവും ക്രിയാത്മകവുമായ പരിവര്‍ത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരസ്പര വിശ്വാസവും ബഹുമാനവും രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ വിശാലമാക്കുന്നതിനും ആഴത്തിലാക്കുന്നതിനും സഹകരണത്തിന്റെ പുതിയ പര്യവേഷണം ചെയ്യുന്നതിനും പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള പങ്കാളികളുമായി ഇന്ത്യ ഇടപഴകുമ്പോഴും ഇന്ത്യ-യുഎഇ ബന്ധം വേറിട്ടുനില്‍ക്കുകയാണ്. അബുദബിയിലെ ഇന്ത്യന്‍ എംബസിയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയ ശേഷം അദ്ദേഹം സംസാരിക്കുകയായിരുന്നു.

അബുദബിയിലെ ഐഐടി-ഡല്‍ഹിയുടെ ആദ്യ അന്താരാഷ്ട്ര ക്യാമ്പസ് ശ്രദ്ധയമായ നേട്ടമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സുസ്ഥിരതയെയും ഊര്‍ജ പരിവര്‍ത്തനത്തെയും കുറിച്ചുള്ള ആദ്യത്തെ മാസ്റ്റര്‍ ഡിഗ്രി പ്രോഗ്രാം ഈ മാസം അവസാനം ആരംഭിക്കും. തുടര്‍ന്ന്, ബാച്ചിലേഴ്‌സ് ഡിഗ്രി പ്രോഗ്രാമുകള്‍ 2024 സെപ്റ്റംബറില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

'അബുദബിക്ഷേത്രം,ഐഐടി ക്യാമ്പസ്';ഇന്ത്യ-യുഎഇ ബന്ധത്തിൻ്റെശ്രദ്ധേയമായ നേട്ടമെന്ന് ഇന്ത്യന്‍ അംബാസിഡര്‍
വലിയ വാഹനങ്ങൾക്ക് ഇനി ഓവർടേക്കിങ് നടത്താം; ട്രാഫിക് നിയമങ്ങളിൽ മാറ്റവുമായി അബുദബി

ഈ മാസം ഗുജറാത്ത് ഉച്ചകോടി 2024ല്‍ മുഖ്യാതിഥിയായി പങ്കെടുത്ത ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ തമ്മിലുള്ള പതിവ് സന്ദര്‍ശനം അദ്ദേഹം ചൂണ്ടിക്കാട്ടി. ഉഭയകക്ഷി ബന്ധത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ആവിഷ്‌കാരങ്ങളിലൊന്നാണ് ബാപ്‌സ് ഹിന്ദു ക്ഷേത്രത്തിന്റെ സ്ഥാപനം എന്ന് അദ്ദേഹം അംഗീകരിച്ചു. ഫെബ്രുവരി 14നാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം. ചടങ്ങിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അബുദബിയിലെത്തും. 13ന് അഹ ലന്‍ മോദി എന്ന പേരില്‍ ഇന്ത്യന്‍ പ്രവാസി സംഘടനകള്‍ ചേര്‍ന്ന് പരിപാടി സംഘടിപ്പിക്കുന്നുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com