മരുഭൂമിയിലെ ആഢംബര തീവണ്ടി; 2025 ൽ സ്വപ്നം യാഥാർത്ഥ്യമാക്കാനൊരുങ്ങി സൗദി

2025 നവംബറിൽ ട്രെയിൻ സർവീസ് ആരംഭിക്കും
മരുഭൂമിയിലെ ആഢംബര തീവണ്ടി; 2025 ൽ സ്വപ്നം യാഥാർത്ഥ്യമാക്കാനൊരുങ്ങി സൗദി

റിയാദ്: മരുഭൂമിയിലെ ആഢംബര തീവണ്ടി 2025 ൽ നിലവിൽ വരുമെന്ന് റിപ്പോർട്ടുകൾ. സൗദി അറേബ്യ റെയിൽവേയും (എസ്എആർ) ആഢംബര ട്രെയിൻ യാത്രകൾ കൈകാര്യം ചെയ്യുന്നതിൽ വൈദഗ്ധ്യമുള്ള ഇറ്റാലിയൻ ആഴ്സനലെ ഗ്രൂപ്പും ചേർന്നാണ് പദ്ധതിക്ക് രൂപം നൽകുന്നത്.

40 ആഢംബര ക്യാബിനുകളും പരമാവധി 80 യാത്രക്കാർക്ക് യാത്ര ചെയ്യാവുന്ന രീതിയിലുമാണ് ഈ ആഢംബര ട്രെയിനിന്റെ നിർമ്മാണം. 2025 നവംബറിൽ ട്രെയിൻ സർവീസ് ആരംഭിക്കും. ഇത് സംബന്ധിച്ച് ആഴ്സനൽ ​ഗ്രൂപ്പിന്റെ സിഇഒ പൗലോ ബാർലെറ്റയും സൗദി റെയിൽവേ സിഇഒ ബഷർ അൽ മലികും കരാറൊപ്പിട്ടു.

ആഢംബര ട്രെയിൻ റിയാദിൽ നിന്ന് 770 മൈൽ റൂട്ടിൽ ഹായിലൂടെ കടന്നുപോകും. ജോർദാൻ അതിർത്തിയോട് ചേർന്ന വടക്കൻ നഗരമായ അൽ-ഖുരായത്ത് വരെ ആഢംബര ട്രെയിൻ സർവീസ് ഉണ്ടാകും. പശ്ചിമേഷ്യ, വടക്കൻ ആഫ്രിക്കൻ മേഖലയിലും ആദ്യമായി ആഢംബര ട്രെയിൻ സർവീസ് ആരംഭിക്കുന്നത് രാജ്യത്തെ ഗതാഗത മേഖലയിൽ ഗുണം ചെയ്യുമെന്ന് സൗദി റെയിൽവേ എൻജിനീയർ സലേഹ് അൽ ജാസെർ പറഞ്ഞു.

മരുഭൂമിയിലെ ആഢംബര തീവണ്ടി; 2025 ൽ സ്വപ്നം യാഥാർത്ഥ്യമാക്കാനൊരുങ്ങി സൗദി
ഷാർജയിൽ താമസ കെട്ടിടത്തിന് തീപിടിത്തം; പ്രവാസിയും മകളും മരിച്ചു

രാജ്യത്തെ സ്ഥലങ്ങൾ സന്ദർശിക്കുന്നതിന് ഇവിടുത്തെ താമസക്കാർക്കും വിനോദ സഞ്ചാരികൾക്കും ഈ ആഢംബര ട്രെയിൻ ​സഹായിക്കുമെന്ന് ബഷർ അൽ മലിക് വ്യക്തമാക്കി. 'ആഴ്സനൽ ​ഗ്രൂപ്പിന് ഇത് ഒരിക്കലും വലിയ ചെലവല്ല. ഈ സ്വപ്ന സാക്ഷാത്കാരത്തിന് 200 മില്യണണാണ് നിക്ഷേപിച്ചിട്ടുളളത്. ആഢംബര ഹോട്ടൽ, ആഢംബര റിസോർട്ട് മാനേജ്മെന്റ്, ആഢംബര യാത്ര എന്നിവയിൽ വൈദഗ്ധ്യമുള്ള ഒരു ഇറ്റാലിയൻ കമ്പനിയാണ് ആഴ്സനൽ ​ഗ്രൂപ്പ്,' എന്ന് ആഴ്സനൽ ​ഗ്രൂപ്പ് സിഇഒ പൗലോ ബാർലെറ്റ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com