സാങ്കേതിക തകരാർ; വിമാന ഷെഡ്യൂളിൽ മാറ്റം വരുത്തി കുവൈറ്റ് എയർവേയ്സ്

പുതുക്കിയ സമയക്രമം ഉൾപ്പടെയുള്ള കാര്യങ്ങൾ കുവൈറ്റ് എയർവേസിന്റെ വെബ്സൈറ്റിൽ ലഭ്യമാണെന്നും അധികൃതർ അറിയിച്ചു
 സാങ്കേതിക തകരാർ; വിമാന ഷെഡ്യൂളിൽ മാറ്റം വരുത്തി കുവൈറ്റ് എയർവേയ്സ്

കുവൈറ്റ് സിറ്റി: കുവൈറ്റ് എയർവേസ് വിമാനം ഷെഡ്യൂളിൽ പുനഃക്രമീകരണം പ്രഖ്യാപിച്ചു. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാന സർവീസുകൾ റീ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ജിദ്ദ, കൈറോ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിമാനങ്ങളാണ് പുനഃക്രമീകരിച്ചിരിക്കുന്നത്. യാത്രയ്ക്ക് ഒരുങ്ങുന്നവർ ഷെഡ്യൂളുകൾ പരിശോധിച്ച് ഉറപ്പാക്കണം. പുതുക്കിയ സമയക്രമം ഉൾപ്പടെയുള്ള കാര്യങ്ങൾ കുവൈറ്റ് എയർവേസിന്റെ വെബ്സൈറ്റിൽ ലഭ്യമാണെന്നും അധികൃതർ അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com