ഗതാഗത മന്ത്രാലയത്തിന്റെ പേരിൽ വ്യാജ ഇ-മെയിലുകൾ; മുന്നറിയിപ്പുമായി ഖത്ത‍ർ

മന്ത്രാലയം ഒരിക്കലും പൊതുജനങ്ങൾക്ക് പാഴ്സൽ അയക്കില്ല. ഇത്തരം തട്ടിപ്പുകളിൽ വീഴരുത്. ഏത് കാര്യത്തിലും രണ്ടാമതൊരു ചിന്ത അനിവാര്യമാണെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
ഗതാഗത മന്ത്രാലയത്തിന്റെ പേരിൽ വ്യാജ ഇ-മെയിലുകൾ; മുന്നറിയിപ്പുമായി ഖത്ത‍ർ

ദോഹ: ഗതാഗത മന്ത്രാലയത്തിന്റെ പേരിൽ വ്യാജ ഇ-മെയിലുകൾ ശക്തമായി പ്രചരിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ. ക്രെഡിറ്റ് കാർഡ് മുഖേനയോ ബാങ്ക് കാർഡ് മുഖേനയോ പണമടച്ച് എത്തിയ പാഴ്സലുകൾ വാങ്ങാമെന്നായിരുന്നു ഇ-മെയിലുകൾ. എന്നാൽ ബാങ്ക് അക്കൗണ്ടുകൾ നൽകരുതെന്നും ഇത് തട്ടിപ്പാണെന്നുമാണ് അധികൃതർ നൽകുന്ന നിർദേശം.

പേയ്‌മെന്റ് ചെയ്യാനുള്ള സമയം 24 മണിക്കൂറാണ്. അതിനുശേഷം പണമടയ്ക്കാൻ സാധിക്കില്ലായെന്നായിരുന്നു സന്ദേശം. പേയ്‌മെന്റ് ലിങ്ക് സഹിതമാണ് സന്ദേശം വരുന്നത്. എന്നാൽ ഇത്തരം ലിങ്കുകളിൽ കയറി പണം നൽകരുതെന്നാണ് റിപ്പോർട്ട്. ഇത്തരത്തിലുള്ള പല തരത്തിലുള്ള മെയിലുകളും വരുന്നുണ്ട്. അതിൽ കയറി പണം അടച്ചവർക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം അധികൃതർ അറിയിച്ചുത.

ഗതാഗത മന്ത്രാലയത്തിന്റെ പേരിൽ വ്യാജ ഇ-മെയിലുകൾ; മുന്നറിയിപ്പുമായി ഖത്ത‍ർ
ആരോഗ്യ മേഖലയിലെ ജീവനക്കാർക്ക് ഡ്രസ് കോഡിൽ നിയന്ത്രണങ്ങൾ; വ്യക്തമാക്കി സൗദി ആരോ​ഗ്യ മന്ത്രാലയം

മന്ത്രാലയം ഒരിക്കലും പൊതുജനങ്ങൾക്ക് പാഴ്സൽ അയക്കില്ല. ഇത്തരം തട്ടിപ്പുകളിൽ വീഴരുത്. ഏത് കാര്യത്തിലും രണ്ടാമതൊരു ചിന്ത അനിവാര്യമാണെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com