നിയമ ലംഘനം; കുവൈറ്റിൽ പതിനൊന്ന് ദിവസത്തിനിടെ നാടുകടത്തിയത് 1470 പേരെ

കഴിഞ്ഞ വർഷം 42,850 നിയമലംഘകരെയാണ് പിടികൂടി നാടുകടത്തിയത്
നിയമ ലംഘനം; കുവൈറ്റിൽ പതിനൊന്ന് ദിവസത്തിനിടെ നാടുകടത്തിയത് 1470 പേരെ

കുവൈറ്റ് സിറ്റി: പതിനൊന്ന് ദിവസത്തിനിടെ രാജ്യത്ത് താമസ, തൊഴിൽ നിയമലംഘനം നടത്തിയ 1,470 പേരെ നാടുകടത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ മേഖലകൾ യോജിച്ചാണ് നടപടി സ്വീകരിച്ചതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. എല്ലാ മേഖലകളിലും നിയമലംഘനം നടത്തുന്ന കൂടുതൽ ആളുകളെ കണ്ടെത്തുന്നതിനുള്ള സുരക്ഷാ ക്യാമ്പയിനുകൾ നടന്നുവരികയാണ്.

റെസിഡൻസി, ലേബർ നിയമ ലംഘനങ്ങൾ നടത്തിയ 700 പേരെയാണ് കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് തടവിലാക്കിയത്. പുതുവർഷത്തിൽ റെസിഡൻസി, തൊഴിൽ നിയമ ലംഘനങ്ങളുടെ എണ്ണം 40,000 കടന്ന സാഹചര്യത്തിൽ ആഭ്യന്തര മന്ത്രാലയം നിർദ്ദേശങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം രാജ്യത്ത് നിന്ന് 42,850 നിയമ ലംഘകരെയാണ് പിടികൂടി നാടുകടത്തിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com