രണ്ടാമത് അന്താരാഷ്ട്ര ആയുഷ് സമ്മേളനത്തിന് ദുബായിൽ തുടക്കം;കേന്ദ്രമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്തു

ഇന്ന് ആരംഭിച്ച സമ്മേളനം ജനുവരി 15നാണ് സമാപിക്കുന്നത്.
രണ്ടാമത് അന്താരാഷ്ട്ര ആയുഷ് സമ്മേളനത്തിന് ദുബായിൽ തുടക്കം;കേന്ദ്രമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്തു

ദുബായ്: സയൻസ് ഇന്ത്യ ഫോറവും ആയുഷ് മന്ത്രാലയവും ചേർന്ന് സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ആയുഷ് സമ്മേളനത്തിനും പ്രദർശനത്തിനും ഇന്ന് ദുബായിൽ തുടക്കമായി. വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന പരിപാടി കേന്ദ്രമന്ത്രി വി മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. വിട്ടുമാറാത്ത സാംക്രമികേതര രോഗങ്ങൾക്കുള്ള ഫലപ്രദവുമായ ആരോഗ്യ പരിരക്ഷാ സംവിധാനമായി ആയുഷിനെ അവതരിപ്പിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. ഇന്ന് ആരംഭിച്ച സമ്മേളനം ജനുവരി 15നാണ് സമാപിക്കുന്നത്.

ഇന്ത്യ, മിഡിൽ ഈസ്റ്റ്, ഫാർ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിൽ നിന്ന് 1500-ലധികം വിദഗ്ധരെ പ്രതീക്ഷിക്കുന്ന സമ്മേളനം പരമ്പരാഗത വൈദ്യശാസ്ത്ര മേഖലയിലെ ചർച്ചകൾക്കും സഹകരണത്തിനുമുള്ള ആഗോള വേദിയായി മാറും. എൻസിഡി രോഗങ്ങൾക്കുള്ള ഫലപ്രദമായ ആരോഗ്യ പരിരക്ഷാ സംവിധാനമായി ആയുഷിനെ അവതരിപ്പിക്കുകയാണ് ലക്ഷ്യം. 30ലേറെ രാജ്യങ്ങളില് നിന്നുള്ള പ്രാക്റ്റീഷണര്മാര്, ഗവേഷകര്, നയരൂപകര്ത്താക്കൾ, വ്യവസായികൾ, വിദ്യാ‍ർത്ഥികൾ എന്നിവരടക്കം 1,300ലേറെ പ്രതിനിധികൾ പരിപാടിയിൽ സാന്നിധ്യമറിയിക്കുന്നു.

ക്ഷണിക്കപ്പെട്ട അതിഥികൾ നേതൃത്വം നല്കുന്ന 50ലധികം ചര്ച്ചകളും 300ലധികം ഗവേഷണ പ്രബന്ധങ്ങളുടെ അവതരണവുമുണ്ടാകും. 100ലധികം സ്റ്റാളുകളാണ് ആയുഷ് പ്രദര്ശനത്തിലുള്ളത്.ആയുഷ് ഫാർമ, എഫ്എംസിജി-ജൈവ ഉല്പന്നങ്ങൾ, ആയുഷ് സേവന ദാതാക്കൾ, വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങൾ എന്നിവ പ്രദർശനത്തിന്റെ ഭാഗമാകും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com