കണ്ടന്റ് ക്രിയേറ്റര്‍മാരെ പിന്തുണച്ച് ദുബായ്; 15 കോടി ദിർഹം അനുവദിച്ചു

ശാസ്ത്ര, സാങ്കേതിക വിദ്യകള്‍ക്കൊപ്പം സോഷ്യല്‍ മീഡിയ രംഗത്തുള്ള വളര്‍ച്ചയും നിലനില്‍പ്പും അത്യാവശ്യമാണെന്ന് ഷെയ്ഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു
കണ്ടന്റ് ക്രിയേറ്റര്‍മാരെ പിന്തുണച്ച്  ദുബായ്; 15 കോടി ദിർഹം അനുവദിച്ചു

ദുബായ്: കണ്ടന്റ് ക്രിയേറ്റര്‍മാരെ പിന്തുണച്ച് ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. കണ്ടന്റ് ക്രിയേറ്റേഴ്‌സിനായി 15 കോടി ദിര്‍ഹമാണ് അനുവദിച്ചിരിക്കുന്നത്. ലോകത്തിന് മുന്നില്‍ എമിറേറ്റിന്റെ സംസ്‌കാരം തുറന്നുകാണിക്കുന്നതിനാണ് അവസരം. ദുബായ് ന്യൂ മീഡിയ അക്കാദമി സംഘടിപ്പിച്ച വണ്‍ ബില്യണ്‍ ഫോളോവേഴ്‌സ് ഉച്ചകോടിയിലാണ് ഷെയ്ഖ് മുഹമ്മദിന്റെ പ്രഖ്യാപനം.

ശാസ്ത്ര, സാങ്കേതിക വിദ്യകള്‍ക്കൊപ്പം സോഷ്യല്‍ മീഡിയ രംഗത്തുള്ള വളര്‍ച്ചയും നിലനില്‍പ്പും അത്യാവശ്യമാണെന്ന് ഷെയ്ഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. ആശയാവിഷ്‌കാരത്തിന് ദുബായ് സ്ഥിരം ആസ്ഥാനം സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ വരുന്ന ചില നിലപാടുകള്‍ കൂടി ഉള്‍പ്പെടുന്നതാണ് ഓരോ രാജ്യത്തിന്റെ വളര്‍ച്ചയും എന്നാണ് ദുബായ് ഭരണകൂടത്തിന്റെ നിലപാടെന്ന് ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി. എല്ലാ മേഖലകളിലും വളര്‍ച്ച കൈവരിക്കുക എന്നതാണ് യുഎഇയുടെ ലക്ഷ്യം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com