തീയറ്ററിൽ സിനിമയുടെ ഫോട്ടോയോ വീഡിയോയോ എടുത്താല്‍ യുഎഇയിൽ ഇനി ശിക്ഷ

ഒരു ലക്ഷം ദിർഹം വരെ പിഴയും രണ്ട് മാസം തടവുമാണ് ശിക്ഷയായി ലഭിക്കുക
തീയറ്ററിൽ സിനിമയുടെ ഫോട്ടോയോ വീഡിയോയോ എടുത്താല്‍ യുഎഇയിൽ ഇനി ശിക്ഷ

അബുദബി: യുഎഇയില്‍ തിയേറ്ററില്‍ വെച്ച് സിനിമയുടെ ഫോട്ടോയോ വീഡിയോയോ എടുത്താല്‍ ഇനി ശിക്ഷ ലഭിക്കും. ഒരു ലക്ഷം ദിർഹം വരെ പിഴയും രണ്ട് മാസം തടവുമാണ് ശിക്ഷ. അപ്പര്‍കേസ് ലീഗല്‍ അഡൈ്വസറിയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്.

തീയറ്ററിൽ സിനിമയുടെ ഫോട്ടോയോ വീഡിയോയോ എടുത്താല്‍ യുഎഇയിൽ ഇനി ശിക്ഷ
ദുബായിൽ പൊതു, സ്വകാര്യ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ നിയന്ത്രിക്കാന്‍ ഇനി പുതിയ കമ്പനി

സിനിമാ രംഗം ചിത്രീകരിക്കുകയോ ഫോട്ടോ എടുക്കുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റമാണെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഇക്കാര്യം സിനിമ തുടങ്ങുന്നതിന് മുമ്പ് സ്‌ക്രീനില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും പലരും ഇപ്പോഴും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com