ഫ്രണ്ട്ഷിപ്പ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ്; കുവൈറ്റ് ഇന്ത്യന്‍ ഡോക്ടേഴ്‌സ് ജേതാക്കൾ

ഫ്രണ്ട്ഷിപ്പ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ്; കുവൈറ്റ് ഇന്ത്യന്‍ ഡോക്ടേഴ്‌സ് ജേതാക്കൾ

കുവൈറ്റ്, ഇംഗ്ലണ്ട്, ഖത്തര്‍, യുഎഇ എന്നിവടങ്ങില്‍ നിന്നുള്ള ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്

കുവൈറ്റ് സിറ്റി: എകെഎംജി അബുദബി മേഖലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗള്‍ഫ് ഫ്രണ്ട്ഷിപ്പ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കുവൈറ്റ് ഇന്ത്യന്‍ ഡോക്ടേഴ്‌സ് ജേതാക്കളായി. കുവൈറ്റ്, ഇംഗ്ലണ്ട്, ഖത്തര്‍, യുഎഇ എന്നിവിടങ്ങില്‍ നിന്നുള്ള ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്.

എകെഎംജി എമിറേറ്റ്‌സ് പ്രസിഡന്റ് ഡോ. നിര്‍മ്മലാ രഘുനാഥനാണ് ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തത്. അബുദബി സിറ്റി ഗോള്‍ഫ് ക്ലബില്‍ നടന്ന ചടങ്ങില്‍ വെച്ച് വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. ആദ്യമായാണ് ഡോക്ടര്‍മാര്‍ക്ക് വേണ്ടിയുള്ള ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് യുഎഇയില്‍ സംഘടിപ്പിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com