അബുദബിയില്‍ പന്ത്രണ്ടാമത് ഭരത് മുരളി നാടകോത്സവം; ശാനിയാഴ്ച അരങ്ങിലെത്തും

പഴമയും പുതുമയും കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന കലാവിരുന്ന് പ്രേക്ഷകര്‍ക്ക് ഒരു നവ്യനുഭവം സമ്മാനിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
അബുദബിയില്‍ പന്ത്രണ്ടാമത് ഭരത് മുരളി നാടകോത്സവം; ശാനിയാഴ്ച അരങ്ങിലെത്തും

അബുദബി: പന്ത്രണ്ടാമത് ഭരത് മുരളി നാടകോത്സവത്തിന്‍റെ ഭാഗമായി അബുദബി ശക്തി തിയറ്റേഴ്‌സ് അവതരിപ്പിക്കുന്ന നാടകം അണിയറയില്‍ ഒരുക്കത്തില്‍. 'സോവിയറ്റ് സ്റ്റേഷന്‍ കടവ്' എന്ന നാടകമാണ് അവതരിപ്പിക്കുന്നത്. പ്രശസ്ത സംവിധായകന്‍ ഹസിം അമരവിളയുടെ സംവിധാനത്തിലാണ് നാടകത്തിന്റെ റിഹേഴ്‌സല്‍ അബുദബിയില്‍ നടക്കുന്നത്.

ശാനിയാഴ്ച രാത്രി എട്ട് മണിക്ക് നാടകം അരങ്ങിലെത്തും. ഇരുപത്തിയഞ്ചിലധികം കലാകാരന്മാരാണ് നാടകത്തില്‍ അണിനിരക്കുന്നത്. പഴമയും പുതുമയും കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന കലാവിരുന്ന് പ്രേക്ഷകര്‍ക്ക് ഒരു നവ്യാനുഭവം സമ്മാനിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com