ഇത്തിഹാദ് എയർലൈൻസിന്റെ തിരുവനന്തപുരം-അബുദബി പ്രതിദിന സർവീസിന് തുടക്കം

ഇത്തിഹാദ് എയർലൈൻസിന്റെ തിരുവനന്തപുരം-അബുദബി പ്രതിദിന സർവീസിന് തുടക്കം

സലാം എയറിന്റെ സർവീസ് ജനുവരി മൂന്ന് മുതലാണ് തുടങ്ങുക

തിരുവനന്തപുരം: ഇത്തിഹാദ് എയർലൈൻസിന്റെ ആദ്യ തിരുവനന്തപുരം-അബുദബി പ്രതിദിന സർവീസിന് തുടക്കമായി. മസ്കറ്റിലേക്ക് സലാം എയറും ക്വാലലംപൂരിലേക്ക് എയർ ഏഷ്യയുമാണ് സർവീസ് ആരംഭിച്ചത്. എയർപോർട്ട് ടെർമിനലിൽ വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ നിലവിളക്കു കൊളുത്തി സർവീസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെയും യുഎഇയുടെയും ദേശീയപതാകകൾ വീശിയാണ് ആദ്യ വിമാനത്തിലെ പൈലറ്റുമാർ തിരുവനന്തപുരത്തെ അഭിവാദ്യം ചെയ്തത്.

ഇത്തിഹാദ് എയർലൈൻസിന്റെ തിരുവനന്തപുരം-അബുദബി പ്രതിദിന സർവീസിന് തുടക്കം
കോഴിക്കോട്ടേക്ക് മടങ്ങിയെത്താനൊരുങ്ങി ഇത്തിഹാദ് എയർലൈൻസ്; ടിക്കറ്റ് നിരക്ക് 20,000 രൂപ മുതൽ

സലാം എയറിന്റെ സർവീസ് ജനുവരി മൂന്ന് മുതലാണ് തുടങ്ങുക. തുടക്കത്തിൽ ബുധൻ, ഞായർ ദിവസങ്ങളിലായിരിക്കും സർവീസ്. ഈ റൂട്ടിൽ നിലവിൽ ഒമാൻ എയർ സർവീസ് നടത്തുന്നുണ്ട്. എയർ ഏഷ്യ സർവീസ് ഫെബ്രുവരി 21 മുതലാണ് തുടങ്ങുക. ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലാണ് സർവീസ്. ഈ റൂട്ടിൽ മലേഷ്യൻ എയർലൈൻസിന്റെ സർവീസുമുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com