സൗദിയും ഇന്ത്യയും ഉള്‍പ്പടെ 33 രാജ്യങ്ങൾക്ക് വിസ വേണ്ട; പുതിയ നീക്കവുമായി ഇറാൻ

ടൂറിസം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇറാനോഫോബിയ ക്യാമ്പെയ്നുകളെ നിര്‍വീര്യമാക്കുമെന്ന് മന്ത്രി ഇസത്തൊള്ള സര്‍ഗാമി വ്യക്തമാക്കി.
സൗദിയും ഇന്ത്യയും ഉള്‍പ്പടെ 33 രാജ്യങ്ങൾക്ക് വിസ വേണ്ട; പുതിയ നീക്കവുമായി ഇറാൻ

റിയാദ്: സൗദിയും ഇന്ത്യയും ഉള്‍പ്പടെ 33 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇറാനില്‍ പോകുന്നതിന് വിസ വേണ്ട. ഒരു വിസയും ഇല്ലാതെ രാജ്യത്ത് പ്രവേശിക്കാനാകും വിധത്തിലാണ് ഇറാന്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. ഇറാനിലെ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ലോകത്തിന് അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഇറാനിയന്‍ സാംസ്‌കാരിക പൈതൃകം, വിനോദസഞ്ചാരം, കരകൗശല മന്ത്രി ഇസ്സത്തുല്ലാഹ സര്‍ഗാമി പറഞ്ഞു.

വിനോദസഞ്ചാരികളുടെ വരവ് വര്‍ധിപ്പിക്കാനും ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാനും ലക്ഷ്യമിട്ടാണ് തീരുമാനം. ടൂറിസം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇറാനോഫോബിയ ക്യാമ്പെയ്നുകളെ നിര്‍വീര്യമാക്കുമെന്നാണ് മന്ത്രി ഇസത്തൊള്ള സര്‍ഗാമി വ്യക്തമാക്കിയത്.

സൗദിയും ഇന്ത്യയും ഉള്‍പ്പടെ 33 രാജ്യങ്ങൾക്ക് വിസ വേണ്ട; പുതിയ നീക്കവുമായി ഇറാൻ
ഇറ്റാലിയന്‍ തത്വചിന്തകനും രാഷ്ട്രീയ ചിന്തകനുമായ ആന്റോണിയോ നെഗ്രി അന്തരിച്ചു

സൗദി അറേബ്യ, ഇന്ത്യ, റഷ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത്, ലെബനന്‍, ഉസ്ബെക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, ടുണീഷ്യ, മൗറിറ്റാനിയ, ടാന്‍സാനിയ, സിംബാബ്വെ, മൗറീഷ്യസ്, സീഷെല്‍സ്, ഇന്തോനേഷ്യ, ദാറുസ്സലാം, ജപ്പാന്‍, സിംഗപ്പൂര്‍, കംബോഡിയ, മലേഷ്യ , ബ്രസീല്‍, പെറു, ക്യൂബ, മെക്‌സിക്കോ, വെനിസ്വേല, ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിന, സെര്‍ബിയ, ക്രൊയേഷ്യ, ബെലാറസ് എന്നീ രാജ്യങ്ങള്‍ക്കാണ് വിസയില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com