മക്കയിൽ നോർക്ക-പ്രവാസി ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു

മാസത്തിലെ ആദ്യത്തേയും അവസാനത്തേയും വെള്ളിയാഴ്ചയാണ് ഹെൽപ് ഡെസ്ക് സ‍ർവീസ് ലഭിക്കുക.
മക്കയിൽ നോർക്ക-പ്രവാസി ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു

മക്ക: മക്കയിൽ നോർക്ക-പ്രവാസി ക്ഷേമനിധി ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. മക്ക അസീസിയയിൽ പാനൂർ റെസ്റ്റോറൻ്റിലാണ് ഹെൽപ് ഡെസ്ക് പ്രവർത്തിക്കുക. മാസത്തിലെ ആദ്യത്തേയും അവസാനത്തേയും വെള്ളിയാഴ്ചയാണ് ഹെൽപ് ഡെസ്ക് സ‍ർവീസ് ലഭിക്കുക. ഒഐസിസി മക്ക കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നത്.

നോര്‍ക്ക അംഗത്വ ഇന്‍ഷുറന്‍സ് കാര്‍ഡ്, നോര്‍ക്ക ക്ഷേമനിധി, അല്‍ ബറകാ ഹോസ്പിറ്റലിന്റെ ഡിസ്‌കൗണ്ട് കാര്‍ഡ് തുടങ്ങിയവ ഈ സേവന കേന്ദ്രം വഴി ലഭ്യമാകും. സേവനങ്ങള്‍ ലഭ്യമാവാനും സംശയനിവാരണത്തിനും ഹെല്‍പ് ഡെസ്‌കുമായി 0532605497, 0538893315, 0565464168 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

മക്കയിൽ നോർക്ക-പ്രവാസി ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു
കുവൈറ്റിൽ ഹജ്ജ് രജിസ്ട്രേഷൻ ബുധനാഴ്ച അവസാനിക്കും; ഇതുവരെ രജിസ്റ്റർ ചെയ്തത് 39000 പേർ

ഒഐസിസി മിഡില്‍ഈസ്റ്റ് കണ്‍വീനറും സൗദി വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി പ്രസിഡന്റുമായ കെടിഎ മുനീര്‍ സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു. മക്ക മേഖലയിലെ മലയാളികൾക്ക് ഏതു വിഷയത്തിനും സമീപിക്കാവുന്ന ഇടമായി ഹെല്‍പ് ഡെസ്‌ക് മാറണമെന്ന് അദ്ദേഹം പറഞ്ഞു.

അര്‍ഹമായ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നേടിയെടുക്കന്നതില്‍ പ്രവാസികളില്‍ വലിയ വിമുഖതയാണ് കണ്ടുവരുന്നത്. ജീവകാരുണ്യ സഹായങ്ങളും ദാനധര്‍മങ്ങളും ചെയ്യുന്നതില്‍ കാണിക്കുന്ന ശുഷ്‌കാന്തി അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ കാണിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com