ബഹ്റൈന്‍ ദേശീയ ദിനം; അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

ഡിസംബര്‍ 16 മുതല്‍ 18വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്
ബഹ്റൈന്‍ ദേശീയ ദിനം; അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

മനാമ: ബഹ്‌റൈന്‍ ദേശീയ ദിന അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 16 മുതല്‍ 18 വരെയാണ് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയാണ് അവധി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ ഓഫീസുകള്‍, മന്ത്രാലയങ്ങള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ അവധിയായിരിക്കും. ഡിസംബര്‍ 16 (ശനിയാഴ്ച) ആണ് ബഹ്‌റൈന്‍ ദേശീയ ദിനം. ശ​നി​യാ​ഴ്ച ഔ​ദ്യോ​ഗി​ക പൊ​തു അ​വ​ധി​യാ​യ​തി​നാ​ൽ പ​ക​രം 18ന് ​അ​വ​ധി ന​ൽ​കു​മെ​ന്നും സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com