മഴയത്ത് വാഹനാഭ്യാസം; പിടിച്ചെടുത്ത് 24 വാഹനങ്ങൾ, 50,000 ദിർഹം പിഴ

മഴയത്ത് വാഹനാഭ്യാസം; പിടിച്ചെടുത്ത് 24 വാഹനങ്ങൾ, 50,000 ദിർഹം പിഴ

പ്രധാന റോഡുകളില്‍ അഭ്യാസ പ്രകടനം നടത്തിയ വാഹനങ്ങളുടെ ദൃശ്യങ്ങളും പൊലീസ് സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ടിട്ടുണ്ട്

ദുബായ്: മഴ സമയത്ത് റോഡില്‍ അഭ്യാസ പ്രകടനം നടത്തിയ 24 വാഹനങ്ങള്‍ ദുബായ് പൊലീസ് പിടിച്ചെടുത്തു. വാഹന ഉടമകള്‍ക്ക് കനത്ത പിഴയും ചുമത്തി. നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പും നൽകി.

മഴയത്ത് വാഹനാഭ്യാസം; പിടിച്ചെടുത്ത് 24 വാഹനങ്ങൾ, 50,000 ദിർഹം പിഴ
യുഎഇയിൽ ബുധനാഴ്ച വരെ മഴ മുന്നറിയിപ്പ്

എല്ലാ ഗതാഗത നിയമങ്ങളും കാറ്റില്‍പ്പറത്തി വാഹനങ്ങളുമായി റോഡില്‍ ഇറങ്ങി മഴക്കാലം ആഘോഷമാക്കിയവരാണ് പിടിയിലായത്.19 കാറുകളും അഞ്ച് മോട്ടോര്‍ ബൈക്കുകളുമടക്കം 24 വാഹനങ്ങളാണ് ദുബായ് പൊലീസ് പിടിച്ചെടുത്തത്. വാഹന ഉടമകള്‍ക്ക് 50,000 ദിര്‍ഹം വീതം പിഴ ചുമത്തുകയും ചെയ്തു. പിഴ പൂര്‍ണമായും അടച്ചാല്‍ മാത്രമെ വാഹനങ്ങള്‍ വീണ്ടെടുക്കാന്‍ സാധിക്കുകയുള്ളൂ. പ്രധാന റോഡുകളില്‍ അഭ്യാസ പ്രകടനം നടത്തിയ വാഹനങ്ങളുടെ ദൃശ്യങ്ങൾ പൊലീസ് സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

മഴക്കാലത്ത് വാഹനങ്ങളുമായി റോഡില്‍ ഇറങ്ങി അഭ്യാസ പ്രകടനം നടത്തരുതെന്ന് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും നിയമ ലംഘനങ്ങള്‍ ആവര്‍ത്തിക്കുകയാണെന്ന് പൊലീസ് ചൂണ്ടികാട്ടി. ഗതാഗത നിയമങ്ങള്‍ പൂര്‍ണമായും പാലിച്ച് മാത്രം വാഹനം ഓടിക്കണമെന്നും ദുബായ് പൊലീസ് പൊതുജനങ്ങള്‍ക്ക് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com