വിനോദത്തിനൊപ്പം സമഗ്രമായ വാർത്തയും; യുഎഇയിലെ ആദ്യ 4K റോമെഡി വിഷ്വൽ റോഡിയോ ദിൽസേ എഫ് എം ആരംഭിച്ചു

റേഡിയോയും ടെലിവിഷനും സമന്വയിപ്പിച്ച അതിനൂതന സാങ്കേതിക വിദ്യയാണ് ദിൽസേയുടെ പ്രത്യേകത
വിനോദത്തിനൊപ്പം സമഗ്രമായ വാർത്തയും; യുഎഇയിലെ ആദ്യ 4K റോമെഡി വിഷ്വൽ റോഡിയോ ദിൽസേ എഫ് എം ആരംഭിച്ചു

യുഎഇ: കേരളപ്പിറവി ദിനത്തിൽ പ്രവാസി മലയാളികൾക്ക് പുതിയൊരു എഫ് എം അനുഭവം കൂടി. യുഎഇയിലെ ആദ്യ 4K റോമെഡി വിഷ്വൽ റോഡിയോ ദിൽസേ എഫ് എം പ്രവർത്തനമാരംഭിച്ചു. യുഎഇയിലെ ഏഴ് എമിറേറ്റിലും 90.8 ഫ്രീക്വൻസിയിൽ ദിൽസേ ലഭ്യമാകും. വിനോദത്തിനൊപ്പം 24 മണിക്കൂറും തത്സമയ വാർത്ത സംപ്രേഷണവും ദിൽസേ എഫ്എമ്മിനെ വ്യത്യസ്തമാക്കുന്നു.

റേഡിയോയും ടെലിവിഷനും സമന്വയിപ്പിച്ച അതിനൂതന സാങ്കേതിക വിദ്യയാണ് ദിൽസേയുടെ പ്രത്യേകത. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുള്ള സമഗ്രമായ വാർത്തകളും ജിസിസി രാജ്യങ്ങളിൽ നിന്നുള്ള വാർത്തകളും മറ്റ് അന്താരാഷ്ട്ര വാർത്തകളും ദിൽസേ ശ്രോതാക്കളിൽ എത്തിക്കും. ഇ-വിഷൻ 814 എന്ന ടെലിവിഷൻ ചാനലിലും ദിൽസേ എഫ് എം കാണാം.

ദുബൈ അൽ റിഗ്ഗയിലെ ഗ്രീൻ ടവറിൽ ആണ് ദിൽസെ എം എമ്മിന്റെ കോർപ്പറേറ്റ് ഓഫീസും സ്റ്റുഡിയോയും പ്രവർത്തിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ ദിൽസേ എഫ് എം ഡയറക്ടർമാരായ അനിൽ അയിരൂർ, മിതിലാജ് അബ്ദുൾ, ഫയാസ് പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് നെറ്റ്‌വർക്കിന്റെ മാനേജിങ് ഡയറക്ടറും മാനേജിങ് എഡിറ്ററുമായ ആന്റോ അഗസ്റ്റിൻ ആശംസകൾ അറിയിച്ചു. ദിൽസേ എഫ് എം റിപ്പോർട്ടർ നെറ്റ് വർക്കിന്റെ ഭാഗമാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com