ഇന്ധനവിലയിൽ കുറവ് പ്രഖ്യാപിച്ച് യുഎഇ ; പുതിയ നിരക്ക് നാളെ മുതല്‍

പുതിയ നിരക്കുകൾ നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും
ഇന്ധനവിലയിൽ കുറവ് പ്രഖ്യാപിച്ച് യുഎഇ ; പുതിയ നിരക്ക് നാളെ മുതല്‍

അബുദബി: നവംബർ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ. അടുത്തമാസം പെട്രോൾ, ഡീസലിന് വിലയില്‍ ഇളവ് ഏര്‍പ്പെടുത്തി ഇന്ധന വില നിർണയ സമിതി. പുതിയ നിരക്കുകൾ നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇന്ധന വില നിർണയ സമിതി ഇന്ന് യോ​ഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്.

സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.03 ദിര്‍ഹമാണ്, ഒക്ടോബര്‍ മാസത്തില്‍ ഇതിന് ലിറ്ററിന് 3.33 ദിര്‍ഹമായിരുന്നു ഈടാക്കിയിരുന്നത്. സ്‌പെഷ്യല്‍ 95 പെട്രോളിന് ലിറ്ററിന് 2.92 ദിര്‍ഹമാണ് നവംബര്‍ മാസം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇ-പ്ലസ് കാറ്റഗറി പെട്രോള്‍ ലിറ്ററിന് 2.85 ദിര്‍ഹവും ഒക്ടോബറില്‍ അത് 3.26 ദിര്‍ഹവുമായിരുന്നു. കഴിഞ്ഞ മാസം 3.57 ദിര്‍ഹായിരുന്ന ഡീസലിന് നവംബര്‍ മാസത്തില്‍ 3.42 ദിര്‍ഹമാണ് ഈടാക്കുക.

ഇന്ധനവിലയിൽ കുറവ് പ്രഖ്യാപിച്ച് യുഎഇ ; പുതിയ നിരക്ക് നാളെ മുതല്‍
ഇസ്രയേൽ അനുകൂല പോസ്റ്റ്; കുവൈറ്റില്‍ രണ്ട് മലയാളി നഴ്സുമാരെ പുറത്താക്കി, ഒരാളെ നാടുകടത്തി

തുടരുന്ന ഇസ്രയേൽ പലസ്തീൻ സംഘർഷത്തിന്റെയും ക്രൂഡ് ഓയിലിന് ഡിമാൻഡ് കൂടിയതിന്റെയും പശ്ചാത്തലത്തിൽ നവംബറിലും വില കൂടാൻ ‍തന്നെയാണ് സാധ്യതയെന്ന് കഴിഞ്ഞ ദിവസം വിദ​ഗ്ധർ വിലയിരുത്തിയിരുന്നു. കഴിഞ്ഞ നാല് മാസമായി രാജ്യത്തെ ഇന്ധന വിലയിൽ വർധവുണ്ടായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com