ഒമാനിൽ ഹ​ജ്ജ്​ ര​ജി​സ്​​ട്രേ​ഷ​ൻ ഇ​ന്ന്​ തു​ട​ങ്ങി

വൈ​ക​ല്യ​മോ ശാ​രീ​രി​ക വൈ​ക​ല്യ​മോ ഉ​ള്ള സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും കൂ​ടെ ആ​ളു​ക​ളെ അ​നു​വ​ദി​ക്കും
ഒമാനിൽ ഹ​ജ്ജ്​ ര​ജി​സ്​​ട്രേ​ഷ​ൻ ഇ​ന്ന്​ തു​ട​ങ്ങി

മസ്ക്കറ്റ്: രാജ്യത്ത് നിന്നുള്ളവർക്ക് ഈ വർഷത്തെ ഹജ്ജ് കർമ്മം നിർവഹിക്കാൻ ആ​ഗ്രഹിക്കുന്നവർക്കായുള്ള രജിസിട്രേഷൻ ഇന്ന് ആരംഭിച്ചു. ഒ​മാ​നി​ലെ പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും ഇ​ല​ക്ട്രോ​ണി​ക് വെ​ബ്‌​സൈ​റ്റ് (www.hajj.om) വ​ഴി ന​വം​ബ​ർ അ​ഞ്ചു​വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാ​മെ​ന്ന്​ എ​ൻ​ഡോ​വ്‌​മെ​ന്റ്, മ​ത​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ​

വൈ​ക​ല്യ​മോ ശാ​രീ​രി​ക വൈ​ക​ല്യ​മോ ഉ​ള്ള സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും കൂ​ടെ ആ​ളു​ക​ളെ അ​നു​വ​ദി​ക്കും. ഇലക്ട്രോണിക് സംവിധാനത്തിൽ മുമ്പ് രജിസ്റ്റ‍‍‍ർ ചെയ്യുന്നവരിൽ നിന്നായിരിക്കും തെരഞ്ഞെടുക്കുക. . അന്വേഷണങ്ങൾക്കും മറ്റുവിവരങ്ങൾക്കും ഔദ്യോഗിക സമയത്ത് മന്ത്രാലയത്തിന്‍റെ ഹോട്ട്‌ലൈൻ നമ്പറായ 80008008 എ​ന്ന​തി​ൽ വി​ളി​ക്കാവുന്നതാണ്. www.hajj.om വ​ഴി​യും അ​ന്വേ​ഷ​ണ​ങ്ങ​ളും മ​റ്റും ഫ​യ​ൽ ചെ​യ്യാം.

ക​ഴി​ഞ്ഞ വ​ർ​ഷം​ 13,956 ആ​ളു​ക​ളാ​ണ്​ ഹ​ജ്ജ് നി​ർ​വ​ഹി​ച്ച​ത്. ആ​കെ 14,000 പേ​ർ​ക്കാ​യി​രു​ന്നു ഹ​ജ്ജി​ന്​ അ​നു​മ​തി​യു​ണ്ടാ​യി​രു​ന്ന​ത്.​ ഇ​തി​ൽ 13,500 പേ​ർ സ്വ​ദേ​ശി​ക​ളും 250 പേ​ർ അ​റ​ബ് നി​വാ​സി​ക​ളും 250 പേ​ർ അ​റ​ബ് ഇ​ത​ര താ​മ​സ​ക്കാ​രു​മാ​ണ്​. മൊ​ത്തം തീ​ർ​ഥാ​ട​ക​രി​ൽ 49.3 ശ​ത​മാ​നം സ്ത്രീ​ക​ളാ​യി​രു​ന്നു. 2022ൽ ​ഒ​മാ​നി​ൽ​നി​ന്നും സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും അ​ട​ക്കം 8338 പേ​ർ​ക്കാ​ണ്​ ഹ​ജ്ജി​ന് അ​വ​സ​രം ല​ഭി​ച്ച​ത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com