ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോ​ഗിക്കരുത്; ഖത്തറിൽ വീണ്ടും മുന്നറിയിപ്പ്

രാജ്യത്തെ 60 ശതമാനം അപകടത്തിനും കാരണം ഡ്രൈവിങ്ങിനിടെയിലെ മൊബൈൽ ഉപയോ​ഗമെന്ന് ​ഗതാ​ഗത വകുപ്പ്
ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോ​ഗിക്കരുത്; ഖത്തറിൽ വീണ്ടും മുന്നറിയിപ്പ്

ദോഹ: ഖത്തറില്‍ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി വീണ്ടും ഗതാഗത വകുപ്പ്. നിയമ ലംഘകര്‍ക്ക് അഞ്ഞൂറ് റിയാല്‍ ആണ് പിഴ. രാജ്യത്തെ അറുപത് ശതമാനം അപകടങ്ങള്‍ക്കും കാരണം ഡ്രൈവിങ്ങിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗമാണെന്ന് ഗതാഗത വിഭാഗം അറിയിച്ചു.

പിഴയില്‍ ഒരു തരത്തിലുളള ഇളവും അനുവദിക്കില്ലെന്നും മുഴുവന്‍ തുകയും അടക്കണമെന്നും ഗതാഗത വകുപ്പ് വ്യക്തമാക്കി. അതേസമയം സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍ക്കുളള പിഴയില്‍ ഇളവ് ലഭിക്കും. മുപ്പത് ദിവസത്തിനുള്ളില്‍ തുക അടയ്ക്കുന്നവര്‍ക്കാണ് ഇളവ് അനുവദിക്കുക. നിയമലംഘകരെ പിടികൂടുന്നതിനായി വിവിധ റോഡുകളില്‍ സ്ഥാപിച്ച റഡാറുകള്‍ ഈ മാസം മൂന്ന് മുതല്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com