ഓണത്തെ വരവേറ്റ് ബഹ്റൈൻ അല്‍ഹിലാല്‍ ഹെല്‍ത്ത് കെയര്‍; ചന്ദ്രയാന്‍-3 ദൗത്യത്തിന് ആദരമായി പൂക്കളം

ബഹ്റൈയിനിലെ പ്രമുഖ ഹെല്‍ത്ത് കെയര്‍ ശൃംഗലയായ അല്‍ഹിലാല്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ മുഹറഖ് ഹോസ്പിറ്റലിലാണ് വ്യത്യസ്തമായ പൂക്കളം ഒരുക്കിയത്
ഓണത്തെ വരവേറ്റ് ബഹ്റൈൻ അല്‍ഹിലാല്‍ ഹെല്‍ത്ത് കെയര്‍; ചന്ദ്രയാന്‍-3 ദൗത്യത്തിന് ആദരമായി പൂക്കളം

മനാമ: ഈ വർഷത്തെ ഓണം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ഓരോ പ്രവാസിയും. ഓണത്തോട് അനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികളാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഒരുക്കിയത്. ബഹ്റൈനിലെ പ്രമുഖ ഹെല്‍ത്ത് കെയര്‍ ശൃംഗലയായ അല്‍ഹിലാല്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ മുഹറഖ് ഹോസ്പിറ്റല്‍ വളരെ വ്യത്യസ്തസ്മായിട്ടാണ് ഈ വര്‍ഷത്തെ ഓണത്തെ വരവേറ്റത്. ക്രിയാത്മകമായ പൂക്കളമായിരുന്നു തിരുവോണദിനത്തിൽ ഒരുക്കിയത്.

ഇന്ത്യയുടെ യശസ്സുയര്‍ത്തിയ ചന്ദ്രയാന്‍-3 ദൗത്യത്തെ പ്രകീര്‍ത്തിച്ചുകൊണ്ടായിരുന്നു പൂക്കളം തയ്യാറാക്കിയത്. ഓണത്തിന്റെ ശോഭ നിറങ്ങളില്‍ ചാലിച്ച്, വര്‍ണ്ണശഭളവും പ്രൗഡഗംഭീരവുമായ പൂക്കളമായിരുന്നു അല്‍ ഹിലാലിലെ ഡോക്ടേഴ്‌സും സ്റ്റാഫും ചേര്‍ന്ന് ഒരുക്കിയത്. ഡോ. അനിത, ഡോ. സിതാര, സുമേഷ് എന്നിവരാണ് പൂക്കളം ഒരുക്കുന്നതിൽ പ്രധാന നേതൃത്വം നല്‍കിയത്.

കേരളീയ വേഷം ധരിച്ച് ഓണസദ്യയും ഓണപ്പാട്ടും വിവിധ കലാപാരിപാടികളും ഒക്കെയായി ഓരോ പ്രവാസിയും ഓണം മതിമറന്നാണ് ആഘോഷിച്ചത്. ഒത്തുചേരലിന്റെയും കൂട്ടായ്മയുടെയും ആഘോഷം കൂടിയാണ് ഓണം ഓരോ പ്രവാസിക്കും സമ്മാനിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com