യുഎഇ പ്രസിഡന്റിന് ഇറാന്‍ സന്ദര്‍ശനത്തിന് ഔദ്യോഗിക ക്ഷണം; ഇറാന്‍ അംബാസഡര്‍ ക്ഷണക്കത്ത് കൈമാറി

യുഎഇയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ നിര്‍ണ്ണായക ചുവട് വെയ്പ്പായാണ് ക്ഷണത്തെ നയതന്ത്ര വിദഗ്ധര്‍ വിലയിരുത്തുന്നത്.
യുഎഇ പ്രസിഡന്റിന് ഇറാന്‍ സന്ദര്‍ശനത്തിന് ഔദ്യോഗിക ക്ഷണം; ഇറാന്‍ അംബാസഡര്‍ ക്ഷണക്കത്ത് കൈമാറി

അബുദാബി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഇറാന്‍ സന്ദര്‍ശിക്കാൻ ഔദ്യോഗിക ക്ഷണം. യുഎഇയിലെ ഇറാന്‍ അംബാസഡര്‍ പ്രസിഡന്റിനുള്ള ക്ഷണക്കത്ത് കൈമാറിയതായി അറിയിച്ചു. യുഎഇ സഹമന്ത്രി ഖലീഫ ഷഹീന്‍ അല്‍മരാര്‍ ക്ഷണപത്രം ഏറ്റുവാങ്ങി. യുഎഇയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ നിര്‍ണ്ണായക ചുവട് വെയ്പ്പായാണ് ക്ഷണത്തെ നയതന്ത്ര വിദഗ്ധര്‍ വിലയിരുത്തുന്നത്.

ഇക്കഴിഞ്ഞ ജൂണില്‍, അബുദാബിയില്‍ വെച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ല ഹിയാനുമായി യുഎഇ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ സാധ്യതകളും ഇരുവരും ചര്‍ച്ച ചെയ്തിരുന്നു. പ്രാദേശികവും അന്തര്‍ദേശീയവുമായ നിരവധി വിഷയങ്ങളും ഇരു ഭരണാധികാരികളും ചര്‍ച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യുഎഇ പ്രസിഡന്റിനെ രാജ്യത്തേക്ക് ക്ഷണിച്ചുകൊണ്ടുള്ള ഔദ്യോഗിക കത്ത് ഇറാന്‍ കൈമാറിയിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com