സുഡാൻ ആഭ്യന്തര സംഘര്‍ഷം; ഈജിപ്തിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഖത്തര്‍

സുഡാനില്‍ നാല് മാസത്തോളമായി തുടരുന്ന സംഘര്‍ഷത്തിൽ കുറഞ്ഞത് 3,000 പേരാണ് കൊല്ലപ്പെട്ടത്
സുഡാൻ ആഭ്യന്തര സംഘര്‍ഷം; ഈജിപ്തിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഖത്തര്‍

ദോഹ: സുഡാനിലെ ആഭ്യന്തര സംഘര്‍ഷം അവസാനിപ്പിക്കാന്‍ അയല്‍ രാജ്യങ്ങളുമായി ചേര്‍ന്ന് ഈജിപ്ത് നടത്തുന്നത് സുപ്രധാന ചുവടുവെപ്പെന്ന് ഖത്തര്‍. സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി ഈജിപ്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങള്‍ക്ക് ഖത്തര്‍ പിന്തുണ അറിയിക്കുകയും ചെയ്തു.

സുഡാന്റെ അയൽ രാജ്യങ്ങളായ എത്യോപ്യ, സൗത്ത്‌ സുഡാന്‍, ചാഡ്, എറിത്രിയ, സിഎആര്‍, ലിബിയ എന്നീ രാജ്യങ്ങളാണ് ഈജിപ്ത് വിളിച്ച യോഗത്തില്‍ പങ്കെടുത്തത്. സംഘർഷം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈജിപ്തിന്റെ നേതൃത്വത്തിലുള്ള ശ്രമങ്ങൾക്ക് രാജ്യങ്ങൾ സമ്മതം അറിയിച്ചു.

വെടിനിര്‍ത്താന്‍ നേരത്തെ നിരവധി തവണ പ്രഖ്യാപനങ്ങള്‍ നടത്തിയെങ്കിലും ലംഘിക്കപ്പെടുകയായിരുന്നു. സുഡാനില്‍ നാല് മാസത്തോളമായി തുടരുന്ന സംഘര്‍ഷത്തിൽ കുറഞ്ഞത് 3,000 പേരാണ് കൊല്ലപ്പെട്ടത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com