ഫോർ വീലർ സ്വന്തമാക്കാൻ ഫാമിലി വിസ വേണം; നിയമം പരിമിതപ്പെടുത്താനൊരുങ്ങി ഒമാൻ

മാനേജർമാർ, സാങ്കേതിക വിദഗ്ദർ, എഞ്ചിനീയർമാർ തുടങ്ങിയ പ്രൊഫഷണൽ ജോലികൾ ചെയ്യുന്ന പ്രവാസികളെ ഈ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഫോർ വീലർ സ്വന്തമാക്കാൻ ഫാമിലി വിസ വേണം; നിയമം പരിമിതപ്പെടുത്താനൊരുങ്ങി ഒമാൻ

മസ്കറ്റ്: നാലുചക്ര വാഹനങ്ങളുടെ ഉടമസ്ഥാവകാശം ഫാമിലി വിസയുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്താനൊരുങ്ങി ഒമാൻ ഗതാഗത വിഭാഗം. പ്രവാസികൾ അനധികൃതമായി ഗതാഗതത്തിനും ചരക്ക് വിതരണത്തിനുമായി വാഹനങ്ങൾ ഉപയോഗിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. പ്രവാസികൾക്ക് തങ്ങൾ വാഹനം നിയമവിരുദ്ധമായി ഉപയോഗിക്കുന്നില്ലെന്ന് തെളിയിക്കാൻ കഴിയാത്ത പക്ഷം വകുപ്പിന് ആ വാഹനത്തിന്റെ പുതിയ രജിസ്ട്രേഷൻ തടയാൻ കഴിയും.

വാണിജ്യ ആവശ്യങ്ങൾക്കായി കോം‌പാക്റ്റ്, മിനി, മിഡ്‌സൈസ് ഉൾപ്പടെയുള്ള പിക്കപ്പ് ട്രക്കുകൾ സ്വന്തമാക്കുന്നതിന് വിലക്കുണ്ട്. എന്നാൽ തൊഴിലിന്റെ ഭാഗമായാണ് വാഹനം ഉപയോഗിക്കുന്നത് എന്ന് തെളിയിക്കാൻ കഴിയുന്ന പക്ഷം പ്രവാസികൾക്ക് ആഡംബര, ഹെവി ഡ്യൂട്ടി പിക്കപ്പ് ട്രക്കുകൾ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യാൻ കഴിയും. യാത്രാ ആവശ്യങ്ങൾക്കായി ഈ വാഹനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് പ്രവാസികൾക്ക് വിലക്കുണ്ട്.

മാനേജർമാർ, സാങ്കേതിക വിദഗ്ദർ, എഞ്ചിനീയർമാർ തുടങ്ങിയ പ്രൊഫഷണൽ ജോലികൾ ചെയ്യുന്ന പ്രവാസികളെ ഈ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ തൊഴിലുകൾ ചെയ്യുന്നവർക്ക് അത്തരം വാഹനങ്ങൾ സ്വന്തമാക്കാനും രജിസ്റ്റർ ചെയ്യാനും അർഹതയുണ്ട്.

വാണിജ്യ ആവശ്യങ്ങൾക്കായി നാലുചക്ര വാഹനങ്ങളോ പിക്കപ്പ് ട്രക്കുകളോ ഉപയോഗിക്കുന്നത് പിടിക്കപ്പെട്ടാൽ, അവർക്ക് 35 റിയാൽ പിഴ ചുമത്തുമെന്ന് ആർപിഒ മുന്നറിയിപ്പ് നൽകി. കുറ്റം ആവർത്തിച്ചാൽ, തുടർനടപടികൾക്കായി അവരുടെ കേസ് പബ്ലിക് പ്രോസിക്യൂഷനിലേക്ക് മാറ്റുമെന്നും വകുപ്പ് അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com