യുഎഇയിൽ നാളെ മുതൽ ഇന്ധനവില വർദ്ധിക്കും; പെട്രോൾ ലിറ്ററിന് അഞ്ച് ഫിൽസ്

ജൂലൈ ഒന്ന് മുതൽ ഒരു ലിറ്റർ സൂപ്പർ പെട്രോളിന് മൂന്ന് ദിർഹമാകും നിരക്ക്
യുഎഇയിൽ നാളെ മുതൽ ഇന്ധനവില വർദ്ധിക്കും; പെട്രോൾ ലിറ്ററിന് അഞ്ച് ഫിൽസ്

അബുദാബി: ജൂലൈ ഒന്നു മുതൽ യുഎഇയിൽ ഇന്ധനവില വർദ്ധിക്കും. പെട്രോളിനും ഡീസലിനും വില വർദ്ധിക്കും. പെട്രോൾ ലിറ്ററിന് അഞ്ച് ഫിൽസും ഡീസൽ ലിറ്ററിന് എട്ട് ഫിൽസുമാണ് വർദ്ധിക്കുക. ഊർജ മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. കഴിഞ്ഞ നാല് മാസവും വില കുറയുന്ന പ്രവണതയായിരുന്നു യുഎഇയിലുണ്ടായിരുന്നത്. ജൂണിൽ നിരക്ക് ഇന്ധനവില കൂടിയിരുന്നു.

ജൂലൈ ഒന്ന് മുതൽ ഒരു ലിറ്റർ സൂപ്പർ പെട്രോളിന് മൂന്ന് ദിർഹമാകും നിരക്ക്. മെയ് മാസത്തിൽ രണ്ട് ദിർഹം 95 ഫിൽസായിരുന്നു സൂപ്പർ പെട്രോളിന്. രണ്ട് ദിർഹം 84 ഫിൽസ് വിലയുണ്ടായിരുന്ന സ്പെഷ്യല്‍ 95 പെട്രോളിന് ഇനി രണ്ട് ദിർഹം 89 ഫിൽസായിരിക്കും. ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് രണ്ട് ദിർഹം 81 ഫിൽസാണ് പുതിയ വില.

ലിറ്ററിന് എട്ട് ഫിൽസ് കൂടിയതോടെ ജൂലൈയിൽ ഒരു ലിറ്റർ ഡീസലിന് രണ്ട് ദിർഹം 76 ഫിൽസ് നൽകണം. രണ്ട് ദിർഹം 68 ഫിൽസായിരുന്നു ഡീസലിന്റെ നേരത്തെയുളള നിരക്ക്. ക്രൂഡ് ഓയിലിന്റെ വില അന്താരാഷ്ട്ര വിപണിയിൽ കൂടുന്നതിനനുസരിച്ചാണ് ഓരോ മാസവും മന്ത്രാലയം ഇന്ധവില നിർണയിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com