തിരികെ മടങ്ങുന്നു; ലാറയും ബ്ലാസ്റ്റേഴ്സ് വിട്ടു

കരൺജിത്ത് സിം​ഗ് പോയി മണിക്കൂറുകൾക്കുള്ളിലാണ് ലാറയും ക്ലബ് വിടുന്നത്.
തിരികെ മടങ്ങുന്നു; ലാറയും ബ്ലാസ്റ്റേഴ്സ് വിട്ടു

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സ് ​ഗോൾ കീപ്പർ ലാറ ശർമ്മ ക്ലബ് വിടുന്നു. ബെം​ഗളൂരു എഫ് സിയിൽ നിന്ന് ലോൺ അടിസ്ഥാനത്തിലാണ് ലാറയെ കേരളാ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. കാലയളവ് പൂർത്തിയായതോടെയാണ് താരം ബ്ലാസ്റ്റേഴ്സ് വിടുന്നത്. മറ്റൊരു ​ഗോൾ കീപ്പർ കരൺജിത്ത് സിം​ഗ് പോയി മണിക്കൂറുകൾക്കുള്ളിലാണ് ലാറയും ക്ലബ് വിടുന്നത്. ഇതോടെ ബ്ലാസ്റ്റേഴ്സ് നിരയിൽ സച്ചിൻ സുരേഷ് മാത്രമായി ​ഗോൾ കീപ്പർ.

കഴിഞ്ഞ സീസണിൽ മൂന്ന് മത്സരങ്ങളിൽ മാത്രമാണ് ലാറ ശർമ്മ കളത്തിലിറങ്ങിയത്. ​ഗംഭീര പ്രകടനത്തോടെ മഞ്ഞപ്പടയുടെ ആരാധകരെ കൈയ്യിലെടുക്കാനും താരത്തിന് കഴിഞ്ഞിരുന്നു. ഒഡീഷ എഫ് സിക്കെതിരായ നിർണായക നോക്കൗട്ട് മത്സരത്തിൽ ലാറയാണ് ബ്ലാസ്റ്റേഴ്സിന്റെ ​ഗോൾ വല കാത്തിരുന്നത്. എന്നാൽ 78-ാം മിനിറ്റിൽ താരത്തിന് പരിക്കേറ്റു. അതുവരെ ഒരു ​ഗോളിന് മുന്നിലായിരുന്ന ബ്ലാസ്റ്റേഴ്സ് പിന്നീട് ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് പരാജയപ്പെട്ടു.

തിരികെ മടങ്ങുന്നു; ലാറയും ബ്ലാസ്റ്റേഴ്സ് വിട്ടു
അയാളെപ്പോലൊരാള്‍ പരിശീലകനാകണം; നിലപാട് പറഞ്ഞ് ദിനേശ് കാര്‍ത്തിക്ക്

ഐഎസ്എല്ലിൽ എട്ട് മത്സരങ്ങൾ മാത്രമാണ് 25കാരനായ ലാറ ഇതുവരെ കളിച്ചത്. രണ്ട് മത്സരങ്ങളിൽ ക്ലീൻ ഷീറ്റ് സ്വന്തമാക്കാനും താരത്തിന് കഴിഞ്ഞു. ഐഎസ്എൽ 10-ാം സീസണിൽ നോക്കൗട്ട് റൗണ്ടിലാണ് ബ്ലാസ്റ്റേഴ്സ് പുറത്തായത്. പിന്നാലെ പരിശീലകൻ ഇവാൻ വുക്കൊമാനോവിച്ച്, സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റക്കോസ് തുടങ്ങിയവരും ക്ലബ് വിട്ടിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com