ലെവര്‍കൂസന്റെ അപരാജിത കുതിപ്പിന് വിരാമമിട്ട് ലുക്മാന്‍; യൂറോപ്പ ലീഗ് കിരീടം അറ്റ്‌ലാന്റയ്ക്ക്‌

അഡെമോള ലുക്മാനാണ് ഹാട്രിക് നേടി അറ്റ്‌ലാന്റയെ കിരീടത്തിലേക്ക് നയിച്ചത്
ലെവര്‍കൂസന്റെ അപരാജിത കുതിപ്പിന് വിരാമമിട്ട് ലുക്മാന്‍; യൂറോപ്പ ലീഗ് കിരീടം അറ്റ്‌ലാന്റയ്ക്ക്‌

ഡബ്ലിന്‍: യൂറോപ്പ ലീഗ് കിരീടത്തില്‍ മുത്തമിട്ട് അറ്റ്‌ലാന്റ. സ്വപ്‌നതുല്യമായ അപരാജിത കുതിപ്പിന് വിരാമമിട്ട് ലെവര്‍കൂസന്‍ കലാശപ്പോരില്‍ വീണു. ഡബ്ലിനില്‍ നടന്ന ഫൈനലില്‍ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ പരാജയമാണ് ലെവര്‍കൂസന്‍ ഏറ്റുവാങ്ങിയത്.

അഡെമോള ലുക്മാനാണ് ഹാട്രിക് നേടി അറ്റ്‌ലാന്റയെ കിരീടത്തിലേക്ക് നയിച്ചത്. മത്സരത്തിന്റെ 12, 26, 75 മിനിറ്റുകളിലാണ് ലുക്മാന്‍ ലെവര്‍കൂസന്റെ വലകുലുക്കിയത്. ഇതോടെ യൂറോപ്പ ലീഗിന്റെ ചരിത്രത്തില്‍ തന്നെ ഫൈനലില്‍ ഹാട്രിക് നേടുന്ന ആദ്യ താരമായി ലുക്മാന്‍ മാറി.

സീസണില്‍ ലെവര്‍കൂസന്‍ വഴങ്ങുന്ന ആദ്യ പരാജയമാണിത്. തോല്‍വി അറിയാതെ ഏറ്റവും കൂടുതല്‍ മത്സരങ്ങളെന്ന റെക്കോര്‍ഡുമായാണ് ലെവര്‍കൂസന്‍ അറ്റ്‌ലാന്റയെ നേരിടാനെത്തിയത്. സെമി ഫൈനലില്‍ റോമയ്ക്കെതിരായ സമനിലയോടെ തോല്‍വി അറിയാതെ 49 മത്സരങ്ങള്‍ ലെവര്‍കൂസന്‍ പൂര്‍ത്തിയാക്കിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com