പാരിസ് മടയിൽ ചെന്ന് പിഎസ്ജിയെ തീർത്ത് ഡോർട്ട്മുണ്ട് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ

നേരത്തേ ഡോര്‍ട്ട്മുണ്ടില്‍ നടന്ന ആദ്യപാദ സെമിയിലും എതിരില്ലാത്ത ഒരു ഗോളിന് പിഎസ്ജിക്കെതിരെ ഡോര്‍ട്ട്മുണ്ട് വിജയം നേടിയിരുന്നു
പാരിസ് മടയിൽ ചെന്ന് പിഎസ്ജിയെ തീർത്ത് ഡോർട്ട്മുണ്ട് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ

പാരിസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരത്തിലും പിഎസ്ജിയെ പരാജയപ്പെടുത്തി ഡോര്‍ട്ട്മുണ്ട് ഫൈനലില്‍. പാരിസില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ഡോര്‍ട്ട്മുണ്ട് പിഎസ്ജിയെ തകര്‍ത്തത്.നേരത്തേ ഡോര്‍ട്ട്മുണ്ടില്‍ നടന്ന ആദ്യപാദ സെമിയിലും എതിരില്ലാത്ത ഒരു ഗോളിന് പിഎസ്ജിക്കെതിരെ ഡോര്‍ട്ട്മുണ്ട് വിജയം നേടിയിരുന്നു. രണ്ടാം പാദ സെമിയിലും വിജയിച്ചതോടെ 2-0 എന്ന അഗ്രഗേറ്റ് സ്‌കോറോടെയാണ് ഡോര്‍ട്ട്മുണ്ട് ഫൈനല്‍ ഉറപ്പിച്ചത്.

മാറ്റ് ഹമ്മൽസ് നേടിയ ഗോൾ
മാറ്റ് ഹമ്മൽസ് നേടിയ ഗോൾ

50-ാം മിനുറ്റില്‍ മാറ്റ് ഹമ്മല്‍സാണ് രണ്ടാം പാദ മത്സരത്തില്‍ ഡോര്‍ട്ട്മുണ്ടിനായി വിജയഗോള്‍ നേടിയത്. ഗോൾ വഴങ്ങിയ ശേഷം എംബാപ്പെയും ഡെംബലെയും ചേർന്ന പിഎസ്ജിയുടെ മുന്നേറ്റ നിര മികച്ച് കളിച്ചെങ്കിലും ഗോൾ നേടാനായില്ല. രണ്ടാം പകുതിയിൽ മാത്രം പിഎസ്ജിയുടെ മൂന്ന് ഷോട്ടുകൾ പോസ്റ്റിൽ തട്ടിതെറിച്ചു.

വ്യാഴാഴ്ച നടക്കുന്ന റയല്‍ മാഡ്രിഡ്-ബയേണ്‍ മ്യൂണിച്ച് രണ്ടാം പാദ സെമിയില്‍ വിജയിക്കുന്ന ടീമാകും ഫൈനലില്‍ ഡോര്‍ട്ട്മുണ്ടിന്റെ എതിരാളി. റയൽ മാഡ്രിഡ്-ബയേൺ മ്യൂണിച്ച് ആദ്യ പാദ സെമി ഫൈനൽ മത്സരം 2 -2 സമനിലയിലാവസാനിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com